/indian-express-malayalam/media/media_files/2025/12/28/shanavas-anumol-bigg-boss-2025-12-28-15-53-54.jpg)
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമായിരുന്നു ഷാനവാസിന്റേത്. ബിഗ് ബോസിലൂടെ തന്റെ ജനപ്രീതി കൂട്ടാൻ താരത്തിനായി. ഒരു അവാർഡ് ദാന ചടങ്ങിൽ ഷാനവാസും അനുമോളും ഒരുമിച്ച് എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനൊപ്പം ടെലിവിഷൻ താരമായ മേഘ്ന ഷാനവാസിനെ കുറിച്ച് പറയുന്ന വിഡിയോയും ആരാധകർക്കിടയിൽ പ്രചരിക്കുന്നു.
കേരളാ വിഷന്റെ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ ജനപ്രീയ നടിക്ക് പുരസ്കാരം നൽകാനായി എത്തിയത് ഷാനവാസ് ആണ്. എന്തുകൊണ്ട് ബിഗ് ബോസ് വിന്നറായ അനുമോളെ കൊണ്ട് ഈ അവാർഡ് കൊടുപ്പിച്ചില്ല എന്ന ചോദ്യവും അനുമോൾ ഫാൻസ് ഉയർത്തുന്നുണ്ട്.
Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ
മേഘ്നയ്ക്കാണ് ഈ അവാർഡ് ലഭിച്ചത്. "ഷാനവാസ് എന്റെ ബിഗ് ബ്രദർ ആണ്. ഏതൊരു സാഹചര്യത്തിലാണ് എങ്കിലും ഷൂട്ടിങ്ങിലാണെങ്കിൽ പോലും ഒരു വാക്ക് പറയാൻ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ചോദിക്കാതെ തന്നെ ഒപ്പം നിന്ന വ്യക്തിയാണ് ഷാനവാസ്," മേഘ്ന പറഞ്ഞു.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
മേഘ്നയും ഷാനവാസും ഒരു ടെലിവിഷൻ പരമ്പരയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. കേരളാ വിഷന്റെ മൂന്നാമത്തെ ടെലിവിഷൻ അവാർഡ്സിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമർ ഓഫ് ദി ഇയർ പുരസ്കാരം അനുമോൾക്കാണ് ലഭിച്ചത്.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
ഇനി ആരേയും കൂടുതൽ വിശ്വസിക്കില്ല എന്നതാണ് ന്യൂ ഇയർ റെസലൂഷൻ എന്നാണ് ഈ പരിപാടിയിൽ സംസാരിച്ചപ്പോൾ അനുമോൾ പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ വെച്ച് ആദില, നൂറ ഉൾപ്പെടെയുള്ള സഹമത്സരാർഥികളിൽ നിന്ന് നേരിട്ട അനുഭവം ചൂണ്ടിയാണ് അനുമോളുടെ വാക്കുകൾ എന്നാണ് പ്രതികരണങ്ങൾ വരുന്നത്.
"ഞാൻ ആരേയും അമിതമായി വിശ്വസിക്കില്ല എന്ന് തീരുമാനിച്ചു. ഓരോ അനുഭവം വരുമ്പോഴാണ് അങ്ങനെ തീരുമാനങ്ങളെടുക്കുന്നത്. ആരേയും ഒരുപാട് വിശ്വസിക്കരുത് എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ ഒരു കാര്യമാണ്,"അനുമോൾ വ്യക്തമാക്കി.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us