scorecardresearch

Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്

Anumol and Noora Bigg Boss: ബിഗ് ബോസ് ഏഴാം സീസണിലെ നല്ല നിമിഷങ്ങളിലൊന്നായിരുന്നു നൂറയുടേയും അനുവിന്റേയും 'കോഴി ഡാൻസ്' എന്നെല്ലാം കമന്റുകൾ വരുന്നു.

Anumol and Noora Bigg Boss: ബിഗ് ബോസ് ഏഴാം സീസണിലെ നല്ല നിമിഷങ്ങളിലൊന്നായിരുന്നു നൂറയുടേയും അനുവിന്റേയും 'കോഴി ഡാൻസ്' എന്നെല്ലാം കമന്റുകൾ വരുന്നു.

author-image
Television Desk
New Update
Bigg Boss Noora Anumol Dance

Adhila Noora Bigg Boss: കഴിഞ്ഞ ദിവസം നൂറ ഇൻസ്റ്റഗ്രാമിൽ ആരാധകരോട് ഒരു ചോദ്യവുമായി വിഡിയോ ഷെയർ ചെയ്തിരുന്നു. ഒരുകളിപ്പാട്ടം കാണിച്ച് ഇത് നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്നാണ് നൂറയുടെ ചോദ്യം. എവിടെയെങ്കിലും ഇത് കണ്ടിട്ടുണ്ടോ, എന്താണ് ഇത് എന്നാണ് നൂറ ചോദിക്കുന്നത്. 

Advertisment

ബിഗ് ബോസ് ആരാധകർക്ക് സംഭവം തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല. ബിഗ് ബോസ് സീസൺ ഏഴിലെ ടാസ്കിന് ശേഷം അനുവും നൂറയും കൂടി ക്യാമറക്കണ്ണുകൾ വെട്ടിച്ച് ബാഗിലാക്കാൻ നോക്കിയ സാധാനവും കൊണ്ടാണ് നൂറയുടെ വരവ്. ഇത് തനിക്ക് സമ്മാനമായി കിട്ടിയതാണെന്നും ഇത് കണ്ട് താൻ ഞെട്ടിപ്പോയതായും നൂറ വിഡിയോയിൽ പറയുന്നു.

Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"

ടാസ്കിന് ശേഷം ഡ്രസ്സിനുള്ളിൽ ഒളിപ്പിച്ച് ബിഗ് ബോസിന്റെ കണ്ണുവെട്ടിച്ച് സ്വന്തമാക്കാനാണ് അനുവും നൂറയും ശ്രമിച്ചത്. ഇരുവരും ഒന്നും അറിയാത്തത് പോലെ ഒളിപ്പിക്കാനായി കൊണ്ടുപോയെങ്കിലും നടന്നില്ല. നൂറ, അനുമോൾ, നേരെ കൊണ്ടുപോയി സ്റ്റോർ റൂമിൽ വെക്കൂ എന്നാണ് ഇരുവരേയും കയ്യോടെ പിടികൂടി ബിഗ് ബോസ് പറഞ്ഞത്.

Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം

ഇതിൽ ഒരെണ്ണം അനുവിന് കൊടുത്ത് പ്രശ്നം പരിഹരിക്കണം എന്ന് ഇവരുടെ ആരാധകർ ആവശ്യപ്പെടുന്നു. "കോഴിയെ കട്ട രണ്ടു കുറുക്കന്മാരെ bigboss കയ്യോടെ പൊക്കുന്നത് കണ്ടായിരുന്നു." ബിഗ് ബോസ് ഏഴാം സീസണിലെ നല്ല നിമിഷങ്ങളിലൊന്നായിരുന്നു കോഴി ഡാൻസ് എന്നെല്ലാം കമന്റുകൾ വരുന്നു.

Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും

അനുവും നൂറയും ഈ സാധനം അടിച്ചുമാറ്റാൻ നോക്കിയ സീൻ മറക്കാനാവില്ലെന്ന പ്രതികരണങ്ങളാണ് വൈറലായ ഈ വിഡിയോയ്ക്ക് വരുന്നത്. ബിഗ് ബോസ് ഹൗസിൽ ആദിലയും നൂറയും അനുമോളുമെല്ലാം ഒരുപാട് നല്ല സൗഹൃദ നിമിഷങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇവർ പഴയത് പോലെ സൗഹൃദം തുടരാൻ തയ്യാറായില്ല.

Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: