scorecardresearch

Bigg Boss: ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിക്കും; അത് ആരും ചോദ്യം ചെയ്യണ്ട: അനുമോൾ

Anumol Viral Video: "എനിക്ക് ചിരിക്കാൻ പാടില്ല, കരയാൻ പാടില്ല, അവരവരുടെ ഫീലിങ്സ് ആണ് ഇതെല്ലാം. ഞാൻ എന്ത് ചെയ്യണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്."

Anumol Viral Video: "എനിക്ക് ചിരിക്കാൻ പാടില്ല, കരയാൻ പാടില്ല, അവരവരുടെ ഫീലിങ്സ് ആണ് ഇതെല്ലാം. ഞാൻ എന്ത് ചെയ്യണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്."

author-image
Television Desk
New Update
Anumol Viral video

Bigg Boss Winner Anumol: മോഹൻലാലിന്റെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞ് എത്തിയവരിൽ ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോളും ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനുമോൾ ചിരിച്ചു എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. അതിനോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് അനുമോൾ. 

Advertisment

മോഹൻലാലിന്റെ വീട്ടിലുണ്ടായ ആൾക്കൂട്ടത്തിന് ഇടയിൽ വെച്ച് അനുമോളും സൈബറിടത്തിൽ ശ്രദ്ധ പിടിച്ച അലന്‍ ജോസ് പെരേരയും ഉള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. അലൻ ജോസ് പെരേരയെ കണ്ട് അനുമോൾ ചിരിച്ചു, മരണ വീട്ടിൽ വെച്ച് ചിരിച്ചു എന്നെല്ലാമാണ് കമന്റുകൾ വന്നത്. 

Also Read: "എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ

അനുമോളുടെ മറുപടി ഇങ്ങനെ, "എനിക്ക് ഒന്നും പറയാനില്ല. ഞാൻ ആരെ നോക്കി ചിരിച്ചു എന്നാണ് നിങ്ങൾ പറയുന്നത്? ഞാൻ അവിടെ കരയണമായിരുന്നോ? കരഞ്ഞാൽ എല്ലാവരും ചോദിക്കും എന്തിനാണ് കരയുന്നതെന്ന്. ചിരിക്കുമ്പോൾ ചോദിക്കും എന്തിനാണ് ചിരിക്കുന്നത് എന്ന്. ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?" 

Also Read: Bigg Boss Tamil: റെഡ് കാർഡ് എവിക്ഷൻ; വിജെ പാറുവിന് നഷ്ടം 20 ലക്ഷം രൂപ?

"എനിക്ക് ചിരിക്കാൻ പാടില്ല, കരയാൻ പാടില്ല, അവരവരുടെ ഫീലിങ്സ് ആണ് ഇതെല്ലാം.  ഞാൻ എന്ത് ചെയ്യണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ ചിരിക്കും. ഇഷ്ടമുള്ളപ്പോൾ കരയും. അത് എന്റെ ഫീലിങ്സ് ആണ്. അത് മറ്റുള്ളവർ എന്തിനാണ് ചോദ്യം ചെയ്യുന്നത്. അത്രയേയുള്ളു," അനുമോൾ വ്യക്തമാക്കി. 

Also Read: Bigg Boss Tamil: ടാസ്കിനിടയിൽ പാനിക് അറ്റാക്ക്; ഞെട്ടിക്കുന്ന വയലൻസ്; വിജയ് സേതുപതിയുടെ മാസ്സ് ആക്ഷൻ!

ബിഗ് ബോസ് സീസൺ കഴിഞ്ഞതിന് പിന്നാലെ ടെലിവിഷൻ താരം കൂടിയായ ബിന്നി സെബാസ്റ്റ്യൻ മരണ വീട്ടിൽ ചിരിച്ചു എന്ന് പറഞ്ഞ് വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. നടി അംബികയുടെ അമ്മ മരിച്ചപ്പോൾ ബിന്നി ഇവരുടെ വീട്ടിലേക്ക് വന്നിരുന്നു.  അവിടെ ബിന്നി പെരുമാറിയ രീതി ശരിയായില്ലെന്ന് പറഞ്ഞാണ് നെഗറ്റീവ് കമന്റുകൾ ശക്തമായത്. കല്യാണ വീട്ടിലേത് പോലെ ചിരിച്ചും കുശലം പറഞ്ഞും നടക്കുകയാണ് ബിന്നി എന്നായിരുന്നു വിമർശനം.

Read More: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ

Mohanlal Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: