scorecardresearch

Bigg Boss; തകർപ്പൻ ഡാൻസുമായി അനുമോളും അനീഷും; ആരാധകരെ ഇളക്കിമറിച്ച് ബിഗ് ബോസ് താരങ്ങൾ

Anumol and Anees Bigg Boss Malayalam; യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം അടുത്ത ദിവസങ്ങളിലാണ് അനുമോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്.

Anumol and Anees Bigg Boss Malayalam; യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം അടുത്ത ദിവസങ്ങളിലാണ് അനുമോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്.

author-image
Television Desk
New Update
Anumol Aneesh Bigg Boss

ബിഗ് ബോസ് വിന്നറായ അനുമോൾക്കൊപ്പം ചുവടുവെച്ച് അനീഷ്

Bigg Boss malayalam; 'നമുക്ക് കല്യാണം കഴിച്ചാലോ?' അനുമോളോടുള്ള അനീഷിന്റെ ഈ ചോദ്യം ബിഗ് ബോസ് മലയാളത്തിന്റെ ആരാധകർ അത്ര പെട്ടെന്ന് മറക്കില്ല. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആരാധകരിൽ നിന്ന് ഇരുവർക്കും ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നതും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. അതിനിടയിൽ അനുമോളും അനീഷും തകർത്ത് ഡാൻസ് കളിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

Advertisment

ബിഗ് ബോസ് വിന്നറായ അനുമോളും ഫസ്റ്റ് റണ്ണറപ്പായ അനീഷും പ്രധാന അതിഥികളായി വന്ന ജ്വല്ലറിയുടെ പരിപാടിയിൽ ആണ് ഇരുവരും വേദിയിൽ നിന്ന് ചുവടുവെച്ചത്. നിരവധി ആരാധകരാണ് ഇരുവരേയും കാണാൻ എത്തിയത്. ആൾക്കൂട്ടത്തിന് ഇടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് അനുമോളും അനീഷും വേദിയിലേക്ക് കയറിയത്. 

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം അടുത്ത ദിവസങ്ങളിലാണ് അനുമോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്. ഉദ്ഘാടന പരിപാടികളും മറ്റുമായി അനീഷും തിരക്കിലാണ്. നേരത്തെ, ഒരു പരിപാടിക്കെത്തിയപ്പോൾ അനീഷിനെ 'തേച്ചോ'എന്ന കാണികളുടെ ഭാഗത്ത് നിന്ന് ഉയർന്ന ചോദ്യത്തിന് അനുമോൾ മറുപടി നൽകിയിരുന്നു. 

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

"അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ അനിഷേട്ടനോട് പറഞ്ഞത് രണ്ട് വർഷം കഴിഞ്ഞിട്ടേ എന്റെ കല്യാണം ഉള്ളു, എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ്."

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

"ഒരു എപ്പിസോഡിലും അനിഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റിൽ ആവാൻ രണ്ടര വർഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേൾക്കുന്നതിന് മുൻപേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ?" ഇങ്ങനെയാണ് അനുമോൾ കാണികളോട് തിരിച്ച് ചോദിച്ചത്. 

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: