/indian-express-malayalam/media/media_files/2025/12/27/anumol-adhila-noora-bigg-boss-2025-12-27-18-35-10.jpg)
Source: Screengrab
Bigg Boss:2025 അവസാനിക്കുകയാണ്. ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ വർഷാരംഭത്തിൽ പല തീരുമാനങ്ങളും നമ്മൾ എടുക്കാറുണ്ട്. ന്യു ഇയർ റെസലൂഷൻസ് എന്തെല്ലാമാണ് എന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുന്നുണ്ട്. 2025ൽ ചെയ്തഒരു കാര്യം 2026ൽ റിപ്പീറ്റ് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോൾ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ബിഗ് ബോസ് ഹൗസിൽ വെച്ച് ആദില, നൂറ ഉൾപ്പെടെയുള്ള സഹമത്സരാർഥികളിൽ നിന്ന് നേരിട്ട അനുഭവം ചൂണ്ടിയാണ് അനുമോളുടെ വാക്കുകൾ എന്നാണ് പ്രതികരണങ്ങൾ വരുന്നത്. കരച്ചിലാണോ ഉദ്ദേശിച്ചത് എന്നാണ് അനുമോൾ ആദ്യം അവതാരകയോട് തിരികെ ചോദിച്ചത്. "കരച്ചിൽ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കരച്ചിൽ നമ്മുടെ എല്ലാവരുടേയും ഫിലീങ്സ് ആണ്. അത് നിർത്താൻ പറ്റുന്ന കാര്യമല്ല. ഞാൻ ഞാനായിട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നത്."
Also Read: Bigg Boss: വിനുവുമായി അകന്നത് എന്റെ ചേച്ചിയുടെ പേരെല്ലാം വലിച്ചിഴച്ചതിനെ തുടർന്ന്: അനുമോൾ
"പിന്നെ ഞാൻ ആരേയും അമിതമായി വിശ്വസിക്കില്ല എന്ന് തീരുമാനിച്ചു. ഓരോ അനുഭവം വരുമ്പോഴാണ് അങ്ങനെ തീരുമാനങ്ങളെടുക്കുന്നത്. ആരേയും ഒരുപാട് വിശ്വസിക്കരുത് എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ ഒരു കാര്യമാണ്,"അനുമോൾ വ്യക്തമാക്കി.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
ബിഗ് ബോസിൽ നിന്ന് എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യം അനുമോളെ ബാധിച്ചിരുന്നു. അനുമോൾ ഒരു ഫോൺനമ്പർ നൽകിയതായും ഇതിൽ വിളിച്ച് അക്ബറിനെ മോശമായി ചിത്രീകരിക്കണം എന്ന് പറയാൻ പറഞ്ഞതായുമാണ് ആദില വെളിപ്പെടുത്തിയത്. എന്നാൽ ഇത് അനുമോൾ നിഷേധിച്ചു.
Also Read: Bigg Boss: തമിഴ് സ്റ്റൈലിൽ ആദിലയുടെ പ്രണയം; നൂറയുടെ ബ്ലഷിംഗ് കണ്ടോ? വൈറലായി വീഡിയോ!
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ആദിലയും നൂറയുമായി സൗഹൃദം നിലനിർത്താൻ അനുമോൾ ശ്രമിച്ചില്ല. അവരോട് തനിക്ക് ഇഷ്ടം മാത്രമേയുള്ളു എന്ന് അനുമോൾ പറയുന്നുണ്ടെങ്കിലും അകലം പാലിക്കാനാണ് തീരുമാനം എന്ന് അനുമോൾ വ്യക്തമാക്കുന്നു. പിആർ വിവാദത്തിൽ ശൈത്യ, ബിന്നി ഉൾപ്പെടെയുള്ളവരിൽ നിന്ന് അനുമോൾക്കെതിരെ പ്രതികരണം വന്നിരുന്നു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us