scorecardresearch

Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Bigg Boss Malayalam Winner Anumol: ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്.

Bigg Boss Malayalam Winner Anumol: ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Winner Adhila and Anumol

Source: Screengrab

Bigg Boss malayalam:ആദിലയും നൂറയും അനുമോളും ബിഗ് ബോസ് ഹൗസിലേത് പോലെ ഒരുമിച്ച് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അവസാന ആഴ്ചയിലാണ് ആദിലയും നൂറയും അനുമോളും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണത്. ആദിലയും നൂറയുമായുള്ള പ്രശ്നത്തെ പറ്റി ഒരു പരിപാടിയിൽ സംസാരിക്കുന്ന അനുമോളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. 

Advertisment

വൺ ടു ടോൽക്ക്സിന്റെ പരിപാടിയിൽ ആദിലയുമായുള്ള പ്രശ്നത്തെ കുറിച്ച് അനുമോൾ പറഞ്ഞത് ഇങ്ങനെ, "എല്ലാവരും ഗെയിം കളിക്കാനായി വരുന്നവരാണ്. ഞാനും ഗെയിം കളിക്കുകയാണ്. പക്ഷേ ഞാൻ അവിടെ ജീവിക്കുകയായിരുന്നു. എന്റെ ക്യാരക്ടർ എന്താണോ അതാണ് അവിടെ കണ്ടത്. അല്ലാതെ സ്നേഹം പിടിച്ച് പറ്റാനോ, ഇത്രയും സ്നേഹം കൊടുത്ത് കഴിഞ്ഞാൽ അവരുടെ ഫെയിം കിട്ടും എന്ന് കരുതി ഒന്നുമല്ല ഞാൻ നിന്നത്."

Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

"എന്റെ ഒരു നെഗറ്റീവ് എന്ന് പറഞ്ഞാൽ ഞാൻ ആരുമായെങ്കിലും വഴക്കുണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഞാൻ അവരോട് സോറി പറയാനോ ഒന്നും പോകാറില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും. അവിടെ എനിക്ക് ആദ്യം ശൈത്യ ആയിട്ടായിരുന്നു കൂട്ട്. ശൈത്യ പോയി കഴിഞ്ഞ് ആദിലയും നൂറയുമായും കൂട്ടായി. എന്നാലും നമ്മൾ കൊടുക്കുന്ന സ്നേഹം, ഞാൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല എന്ന് എനിക്ക് പിന്നെ ഒരു സമയത്ത് മനസിലായി. പക്ഷേ അവരുടെ അടുത്ത് ഇപ്പോഴും ഇഷ്ടം മാത്രമാണ് എനിക്ക്. പിണക്കമൊന്നുമില്ല," അനുമോൾ പറഞ്ഞു.

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ബിഗ് ബോസ് ഏഴാം സീസണിൽ പിആർ വിവാദം ബിബി ഹൗസിനകത്തും പുറത്തും വലിയ അലയൊലി സൃഷ്ടിച്ചിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയതായും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞാതായുമെല്ലാമാണ് ആദില വെളിപ്പെടുത്തിയത്. 

Also Read: Bigg Boss: ഷാനവാസിന് സർപ്രൈസ്; രുദ്രനും തമ്പുരാട്ടിയും മിത്രവും വീണ്ടും ഒന്നിച്ച്

എന്നാൽ ആദിലയുടെ ആരോപണങ്ങൾ എല്ലാം അനുമോൾ നിഷേധിച്ചു. ബിഗ് ബോസിന്റെ അവസാന ആഴ്ചയിൽ തങ്ങൾക്ക് തെറ്റ് സംഭവിച്ചതായി ആദില സോഷ്യൽ മീഡിയയിലെ ലൈവിലെത്തിയപ്പോൾ പറഞ്ഞിരുന്നു. എന്നാൽ ഇരുവർക്കും ഇടയിലെ അകലം ഇപ്പോഴും തുടരുന്നു.

Read More: Bigg Boss: 'അവൾ എന്റേതായി കഴിഞ്ഞു'; ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: