scorecardresearch

Bigg Boss: "അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നിരിക്കുന്നു"; സന്തോഷം പങ്കുവെച്ച് അനീഷ്

Aneesh Bigg Boss Malayalam: തന്റെ പുസ്തകത്തെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം പറയുന്ന വിഡിയോകളാണ് അനീഷിന്റെ യുട്യൂബ് ചാനലിലുള്ളത്. ഷോർട്ട്സുകളാണ് കൂടുതലായും ബിഗ് ബോസിന് ശേഷം പങ്കുവെച്ചത്.

Aneesh Bigg Boss Malayalam: തന്റെ പുസ്തകത്തെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം പറയുന്ന വിഡിയോകളാണ് അനീഷിന്റെ യുട്യൂബ് ചാനലിലുള്ളത്. ഷോർട്ട്സുകളാണ് കൂടുതലായും ബിഗ് ബോസിന് ശേഷം പങ്കുവെച്ചത്.

author-image
Television Desk
New Update
Aneesh Bigg Boss Winner

Aneesh Bigg Boss malayalam:ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോമണർ മത്സരാർഥി വിന്നറായി ചരിത്രമെഴുതും എന്ന് തോന്നിച്ചായിരുന്നു അനീഷിന്റെ ഗെയിം. എന്നാൽ വോട്ട് കണക്കിൽ അനുമോളെ മറികടക്കാൻ അനീഷിനായില്ല. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ പല പ്രോഗ്രാമുകളായി തിരക്കിലാണ് അനീഷ്. അതിനിടയിൽ ഒരു സന്തോഷവും അനീഷ് തന്റെ ആരാധകരുമായി പങ്കുവയ്ക്കുന്നു. 

Advertisment

യുട്യുബിന്റെ പ്ലേ ബട്ടൻ കിട്ടിയ വിവരമാണ് അനീഷ് ആരാധകരുമായി ഷെയർ ചെയ്യുന്നത്. യുട്യൂബ് പ്ലേബട്ടൺ കയ്യിൽ പിടിച്ച് നിൽക്കുന്ന നിരവധി ഫോട്ടോകളും അനീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. "യുട്യൂബ് പ്ലേബട്ടൻ കിട്ടി. അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നിരിക്കുന്നു," ഇങ്ങനെയാണ് അനീഷ് ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ആണ് അനീഷിന് യുട്യൂബിലുള്ളത്. ഷോർട്ട്സുകളാണ് താരം കൂടുതലായും ബിഗ് ബോസിന് ശേഷം യുട്യൂബിൽ പങ്കുവെച്ചത്. തന്റെ പുസ്തകത്തെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം പറയുന്ന വിഡിയോകളാണ് അനീഷിന്റെ യുട്യൂബ് ചാനലിലുള്ളത്.

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

കഴിഞ്ഞ ദിവസം നടന്ന ഷാനവാസിന്റെ ഫാൻസ് മീറ്റിൽ പങ്കെടുക്കാൻ അനീഷും എത്തിയിരുന്നു. ഇവിടെ വെച്ച് ഷാനവാസിനൊപ്പം തങ്ങളുടെ ആരാധകർക്ക് അനീഷ് ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്ന് വിഡിയോ പങ്കുവെച്ചു. ഇത് കൂടാതെ തന്റെ നാട്ടിലെ പാടത്തും പറമ്പിലും നിന്നുള്ള വിഡിയോകളും അനീഷ് ഷെയർ ചെയ്തിട്ടുണ്ട്. 

Also Read: Bigg Boss: ഷാനവാസിന് സർപ്രൈസ്; രുദ്രനും തമ്പുരാട്ടിയും മിത്രവും വീണ്ടും ഒന്നിച്ച്

തൃശൂർ ജില്ലയിലെ കോടന്നൂർ ആണ് അനീഷിന്റെ നാട്. ബിഗ് ബോസിൽ കോമണർ മത്സരാഥിയായി മൈജി നടത്തിയ കോണ്ടസ്റ്റിലൂടെയാണ് അനീഷ് എത്തിയത്. ഫസ്റ്റ് റണ്ണറപ്പായ അനീഷിന് മൈജി വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും സമ്മാനമായി നൽകിയിരുന്നു.

Read More: Bigg Boss: 'അവൾ എന്റേതായി കഴിഞ്ഞു'; ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറ

Youtube Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: