/indian-express-malayalam/media/media_files/2026/01/03/aneesh-and-shanavas-friendship-2026-01-03-20-36-35.jpg)
Source: Screengrab
Bigg Boss Star Aneesh and Shanavas: ബിഗ് ബോസ് സീസൺ ഏഴിലെ പ്രേക്ഷകർ ഏറ്റെടുത്ത കൂട്ടുകെട്ടായിരുന്നു ഷാനവാസിന്റേയും അനീഷിന്റേയും. അനീഷ് ഫസ്റ്റ് റണ്ണറപ്പായപ്പോൾ ഷാനവാസ് ടോപ് 3ൽ എത്തി. അനീഷിനൊപ്പം ഒരു സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് ഇപ്പോൾ ഷാനവാസിന്റെ പ്രതികരണം വരുന്നത്.
ബിഗ് ബോസ് സീസൺ ഏഴിൽ സെക്കൻഡ് റണ്ണറപ്പായതിന് പിന്നാലെ ഷാനവാസ് പറഞ്ഞത് സിനിമ തന്നെയാണ് തന്റെ സ്വപ്നം എന്നാണ്. എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താത്പര്യം എന്നാണ് ബിഗ് ബോസിന് ശേഷം അനീഷ് പ്രതികരിച്ചത്. സ്ക്രിപ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും അനീഷ് വ്യക്തമാക്കിയിരുന്നു.
Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"
അനീഷിന്റെ മനസിലേക്ക് ഇടിച്ചു കയറിയ വ്യക്തിയാണ്. ബിഗ് ബോസിന് ശേഷം അനീഷുമായുള്ള സൗഹൃദം അതേ പോലെ തന്നെ കൊണ്ടുപോകാൻ കഴിയുന്നുണ്ടോ എന്നാണ് ഷാനവാസിന് നേരെ ഒരു പരിപാടിയിൽ വെച്ച് വന്ന ചോദ്യം. "ഞങ്ങളുടെ സൗഹൃദം നല്ല രീതിയിലാണ് ഞങ്ങൾ കൊണ്ടുപോകുന്നത്. ഞാനും അനീഷും ചേർന്ന് ഒരു സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്," ഷാനവാസ് പറഞ്ഞു.
View this post on InstagramA post shared by B4blaze malayalam (@b4blazemalayalam)
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
കഴിഞ്ഞ ബിഗ് ബോസ് സീസണിൽ തുടക്കത്തിൽ എല്ലാവരേയും ഒരു കയ്യകലത്തിൽ നിർത്തും എന്നാണ് കോമണർ മത്സരാർഥിയായി വന്ന അനീഷ് ഹൗസിൽ പറഞ്ഞത്. മറ്റ് കണ്ടസ്റ്റൻസ് അനീഷിനെതിരെ തിരിയുകയും ചെയ്തു. എന്നാൽ അനീഷിന്റെ അടുത്തേക്ക് വീണ്ടും വീണ്ടും ചെന്ന് ഷാനവാസ് സൗഹൃദത്തിലാവുകയായിരുന്നു.
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
ഇവരുടെ സൗഹൃദം ഗെയിം സ്ട്രാറ്റജി ആണെന്നും വിലയിരുത്തപ്പെട്ടിരുന്നു. കോമണർ മത്സരാർഥിയെ ഒപ്പം കൂട്ടുമ്പോൾ പ്രേക്ഷകരിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള പിന്തുണ ഷാനവാസ് ലക്ഷ്യം വെക്കുകയാണെന്നും ഒരു നടനുമായുള്ള സൗഹൃദത്തിലൂടെ ലഭിക്കുന്ന പിന്തുണ അനീഷ് ലക്ഷ്യം വെക്കുകയണെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ വന്നിരുന്നു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us