scorecardresearch

Bigg Boss; എന്തോ വലുത് വരാനുണ്ട്! ഷാനവാസും അനീഷും വീണ്ടും ഒരുമിച്ച്

Shanavas and Aneesh Bigg Boss; ബെസ്റ്റ് ഫ്രണ്ട്, ഒരിക്കലും തകരാത്ത സൗഹൃദം എന്നെല്ലാമാണ് ഷാനവാസിനൊപ്പമുള്ള വിഡിയെ ഷെയർ ചെയ്ത് അനീഷ് നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ

Shanavas and Aneesh Bigg Boss; ബെസ്റ്റ് ഫ്രണ്ട്, ഒരിക്കലും തകരാത്ത സൗഹൃദം എന്നെല്ലാമാണ് ഷാനവാസിനൊപ്പമുള്ള വിഡിയെ ഷെയർ ചെയ്ത് അനീഷ് നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ

author-image
Television Desk
New Update
Aneesh shanavas bigg boss dance

ഷാനവാസിനൊപ്പം അനീഷിന്റെ ഡാൻസ് പ്രാക്ടീസ്

ഷാനവാസും അനീഷും ഒരുമിച്ച് വരുന്നത് ഇവരുടെ ആരാധകർക്ക് എല്ലായ്പ്പോഴും സന്തോഷം നൽകുന്ന കാഴ്ചയാണ്. ബിഗ് ബോസ് ഏഴാം സീസൺ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ​ മിസ് ചെയ്തത് ഇവരുടെ കോമ്പോ ആണെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് പേരും വീണ്ടും ഒരുമിച്ചെത്തുകയാണ്. 

Advertisment

വിഡിയോയിൽ അനീഷിനെ ചൂണ്ടി ഷാനവാസ് പറയുന്നത് ആസ്ഥാന ഡാൻസർ എന്നാണ്. ഇരുവരും ഒരുമിച്ച് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് ഈ വിഡിയോയിൽ കാണാം. കാത്തിരിക്കൂ എന്നാണ് ആരാധകരോട് ഷാനവാസിന്റെ വാക്കുകൾ. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

ഷാനവാസിനൊപ്പമുള്ള വിഡിയോ അനീഷും പങ്കുവെച്ചു. ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു സർപ്രൈസ് ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം ഒരാളെ കാണണം എന്നായിരുന്നു. ദാ വന്നിരിക്കുന്നു ആള് എന്നാണ് ഷാനവാസിനെ കാണിച്ചുകൊണ്ട് അനീഷ് പറഞ്ഞത്. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

ബെസ്റ്റ് ഫ്രണ്ട്, ഒരിക്കലും തകരാത്ത സൗഹൃദം എന്നെല്ലാമാണ് ഷാനവാസിനൊപ്പമുള്ള വിഡിയെ ഷെയർ ചെയ്ത് അനീഷ് നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ. ഏത് പ്രോഗ്രാമിന് വേണ്ടിയാണ് ഇരുവരുടേയും ഡാൻസ് പ്രാക്ടീസ് എന്ന് ആരാധകർ ചോദിക്കുന്നു. 

ബിഗ് ബോസ് കഴിഞ്ഞാലും ഷാനവാസ് തന്റെ ആജിവനാന്ത സുഹൃത്തായിരിക്കും എന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. ഷാനവാസിന് ജന്മദിനാശംസ നേർന്നുള്ള വിഡിയോയിൽ ഷാനവാസ് തന്റെ ഉറ്റ സുഹൃത്തും ഗുരുവും സഹോദരനുമെല്ലാമാണ് എന്നാണ് അനീഷ് പറഞ്ഞത്. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

"നമ്മൾ ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റീസും ഉള്ള വ്യക്തിയാണ് ഷാനവാസ്. ആജിവനാന്തം ഷാനവാസുമായുള്ള സൗഹൃദം മുൻപോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

"ഞാൻ മാത്രമല്ല. ഞങ്ങളുടെ കുടുബാംഗങ്ങൾ തമ്മിലും വലിയ അടുപ്പം ആണ്. എന്റെ എല്ലാ സന്തോഷവും ദുഖങ്ങളും എല്ലാം ഞാൻ ഷാനവാസിനെ വിളിച്ച് പറയും. ഷാനവാസും ഇങ്ങോട്ടും അങ്ങനെ തന്നെയാണ്. ഇതൊക്കെയാണ് ഷാനവാസിനെ കുറിച്ച് പറയാനുള്ളത്," സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അനീഷ് പറഞ്ഞു. 

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: