/indian-express-malayalam/media/media_files/2026/01/01/aneesh-bigg-boss-popular-malayali-award-2026-01-01-20-38-47.jpg)
Bigg Boss malayalam: ബിഗ് ബോസിന് ശേഷം സീസണിലെ ഫസ്റ്റ് റണ്ണറപ്പായ അനീഷിനെ തേടി ഒരുപാട് നേട്ടങ്ങൾ വരുന്നു. 2025ലെ ഏറ്റവും പ്രശസ്തനായ മലയാളി എന്ന ന്യൂസ് 18 കേരളയുടെ അവാർഡ് അനീഷിനാണ് ലഭിച്ചത്. ഈ അവാർഡ് ഏറ്റുവാങ്ങി അനീഷ് പറയുന്നത് ബിഗ് ബോസ് തന്റെ അഡിക്ഷൻ ആയിരുന്നു എന്നാണ്. തന്റെ അടുത്ത പുസ്തകം പുറത്തിറങ്ങുന്നതിനെ കുറിച്ചും അനീഷ് സംസാരിച്ചു.
"എൻ നേരം തുഴഞ്ഞ് എന്ന പുസ്തകം എഴുതി കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് എന്ന ആഗ്രഹം തലയ്ക്ക് പിടിച്ചു. ബിഗ് ബോസ് ഷോ എനിക്കൊരു അഡിക്ഷൻ, അല്ലെങ്കിൽ ഹരം കൊള്ളിക്കുന്ന ഒന്നായി മാറി. ഭാഗ്യം കൊണ്ട് ബിഗ് ബോസിലേക്ക് എത്താനായി. ആദ്യമായി ഫൈനലിലെത്തുന്ന കോമണറും ഫസ്റ്റ് റണ്ണറപ്പുമായി നിങ്ങളുടെ മുൻപിൽ അനീഷേട്ടനായി ഇങ്ങനെ നിൽക്കുന്നു," അനീഷ് പറഞ്ഞു.
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
"ഒരു പുസ്തകം എഴുതണം എന്ന് ആഗ്രഹിച്ച് നിൽക്കുമ്പോഴാണ് ജോലി ലഭിക്കുന്നത്. പിന്നെ ജോലിയുമായി മുൻപോട്ട് പോയി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇത് കൊണ്ട് കാര്യമില്ല. നമ്മളെ പുഷ് ചെയ്യേണ്ടത് നമ്മൾ തന്നെയാണ് എന്ന് എനിക്ക് മനസിലായി. അങ്ങനെ എന്റെ ആദ്യത്തെ പുസ്തകം ആയ എൻനേരം തുഴഞ്ഞ് ഞാൻ എഴുതി പുറത്തിറക്കി. അത് ഇപ്പോൾ ബെസ്റ്റ് സെല്ലിങ് ആയി മുൻപോട്ട് പോകുന്നു."
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
"ജനുവരി ആദ്യത്തോടെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങും. അതൊരു നോവൽ ആണ്. റിസർച്ച് ചെയ്ത് എഴുതിയിരിക്കുന്ന നോവലാണ്. സാഹിത്യത്തിലേക്ക് കുറച്ച് കൂടി ആഴ്ന്നിറങ്ങിക്കൊണ്ടുള്ള പുസ്തകമാണ് ഇത്," അനീഷ് വ്യക്തമാക്കി.
Also Read: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ
സുപ്രഭാതം എന്ന് ബിഗ് ബോസിൽ പറയാൻ തീരുമാനിച്ചത് എങ്ങനെ എന്നും അനീഷ് പറയുന്നു. "ഞാൻ മലയാളത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മലയാളത്തിന് വേണ്ടി എന്ത് ചെയ്യാനാവും എന്നത് എന്റെ മനസിലുണ്ട്. ഗുഡ് മോണിങ് എന്നതിന് പകരം സുപ്രഭാതം എന്ന വാക്ക് വന്ന് പോയതാണ്. മലയാളത്തെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പ്രൊമോട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് പ്രൊമോട്ട് ചെയ്യുക. അതെന്റെ കടമയാണ്," അനീഷ് പറഞ്ഞു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us