scorecardresearch

'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്

Aneesh Bigg Boss Malayalam: ബിഗ് ബോസിലേക്കുളള യാത്രയുടെ തുടക്കം എന്ന് പറഞ്ഞാണ് അനീഷ് സോഷ്യൽ മീഡിയയിൽ സെൽഫി പങ്കുവെച്ച് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

Aneesh Bigg Boss Malayalam: ബിഗ് ബോസിലേക്കുളള യാത്രയുടെ തുടക്കം എന്ന് പറഞ്ഞാണ് അനീഷ് സോഷ്യൽ മീഡിയയിൽ സെൽഫി പങ്കുവെച്ച് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh and Brother Bigg Boss

Source: Instagram

Aneesh Bigg Boss malayalam:ഒരു കോമണർ മത്സരാഥി ബിഗ് ബോസ് വിന്നറാവുന്നു എന്ന ചരിത്ര നേട്ടം അനീഷിന്റെ തൊട്ടരികിൽ എത്തിയിരുന്നു. വിന്നറായില്ലെങ്കിലും ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഫസ്റ്റ് റണ്ണറപ്പാവുന്ന ആദ്യ കോമണർ കണ്ടസ്റ്റന്റ് എന്ന നേട്ടം അനീഷിന് സ്വന്തമായി. ബിഗ് ബോസ് കഴിഞ്ഞതോടെ ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളും എല്ലാമായി തിരക്കിലാണ് അനീഷ്. അതിനിടയിൽ, ബിഗ് ബോസിലേക്കുള്ള തുടക്കം എന്ന് പറഞ്ഞ് അനീഷ് പങ്കുവെച്ച ഫോട്ടോ പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കുന്നു. 

Advertisment

സഹോദരനൊപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ എടുത്ത സെൽഫിയാണ് അനീഷ് പങ്കുവെച്ചത്. ബിഗ് ബോസിലേക്കുളള യാത്രയുടെ തുടക്കം എന്ന് പറഞ്ഞാണ് അനീഷ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും താൻ തനിച്ചായിട്ടില്ല എന്നും അനീഷ് പറയുന്നു.

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, "ബിഗ് ബോസ്സിലേക്കുള്ള യാത്രയുടെ തുടക്കം. ഫ്‌ളൈറ്റിൽ കയറിയപ്പോൾ എടുത്ത ഫോട്ടോ ആണിത്. കുറച്ച് ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നൂറു ദിവസം കഴിയേണ്ടി വരുമല്ലോ. പിന്നെ ഇവനെ അത്രയും നാൾ കാണാൻ പറ്റില്ലല്ലോ. ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ തനിച്ചായിട്ടില്ല. അല്ലെങ്കിലും ഇവനുള്ളപ്പോൾ അതിന് സമ്മതിച്ചിട്ടില്ല."

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

"ഞാൻ - ഫോട്ടോ എടുക്കുമ്പോഴെങ്കിലും ഒന്ന് ചിരിക്കെടാ അഭീഷേ..

അഭീഷ് - നീയും ചിരിക്കുന്നില്ലാലോ..

ഞാൻ - "എന്നാലും ഫോട്ടോ എടുക്കാം "

Clicked..." സെൽഫിക്കൊപ്പം അനീഷ് കുറിച്ചു. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

എന്നിട്ടാണോ സ്നേഹിക്കാൻ ആരുമില്ല എന്ന് അനുമോളോട് പറഞ്ഞത് എന്ന് കമന്റ് ബോക്സിൽ വന്ന് പലരും ചോദിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോവണ്ട എന്നും അവിടെ ഉള്ളത് പോലെ സ്നേഹിക്കാൻ ആരുമില്ല പുറത്ത് എന്ന് പറഞ്ഞതും വെറുതെയായിരുന്നോ എന്നാണ് ഫാൻസിന്റെ ചോദ്യം.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: