scorecardresearch

ചാറ്റ് വിവാദം; ആരോപണം നിയമപരമായി നേരിടുമെന്ന് അക്ബർ ഖാൻ

Akbar Khan Dating Controversy: "സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു"

Akbar Khan Dating Controversy: "സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു"

author-image
Television Desk
New Update
Bigg Boss Malayalam Season 7 Akbar

Photograph: (Source: Facebook)

ബിഗ് ബോസ് സീസൺ 7 മത്സരാർഥിയും ഗായകനുമായ അക്ബർ ഖാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഡേറ്റിങ് ആപ്പിലെ ചാറ്റുകൾ സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തുകയാണ് അക്ബർ ഇപ്പോൾ. അടിസ്ഥാനരഹിതമായ ആരോപണം ആണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും അക്ബർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 

Advertisment

അക്ബർ ടിന്ററിൽ സജീവമാണ് എന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് ആരോപണം വന്നത്. ഹസ്മീന സാക്കീർ എന്ന യൂട്യൂബർ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ഈ ഡേറ്റിങ് ആപ്പിൽ അക്ബർ ഖാൻ സജീവമാണെന്നും ഇത് അക്ബർ ഖാൻ തന്നെയാണോ എന്ന സംശയം പ്രകടിപ്പിച്ച പെൺകുട്ടിക്ക് അക്ബർ ഫോൺ നമ്പർ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ഹസ്മീന ആരോപിക്കുന്നു. ഫോൺ നമ്പർ പെൺകുട്ടിക്ക് കൈമാറി കൂടുതൽ പരിചയപ്പെടാൻ താത്പര്യം ഉണ്ടെന്ന് അക്ബർ പറഞ്ഞു. ഇങ്ങനെ നിരവധി പെൺകുട്ടികളുമായി അക്ബർ ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നതായി ഈ യുട്യൂബർ ആരോപിച്ചിരുന്നു.

Also Read: 'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്

സമൂഹമാധ്യമങ്ങളിൽ അക്ബർ കുറിച്ചത് ഇങ്ങനെ, ''ഒരു യുട്യൂബ് ചാനൽ വഴി എന്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു."

"സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസിലാക്കുക."

Also Read: 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ'; പാട്ടും മേക്കോവറുമായി ഞെട്ടിച്ച് രേണു സുധി

"നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട് അവർ ആരോപിക്കുന്നതുപോലെ ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതെങ്കിലും മോശമായ പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു'', എന്നാണ് അക്ബർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്."

Read More: Viral Video: ടൈറ്റാനിക്കിലെ റോസ് ആണോ? ഇവരെ മനസിലായോ?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: