scorecardresearch

"ദീപക്കിന്റേത് പോലെ ആരോപണം ബിഗ് ബോസിൽ എനിക്ക് നേരെയും വന്നു; അത്രയും ക്യാമറ ഉണ്ടായിട്ടും ഒരു സ്ത്രീക്ക് വ്യാജ ആരോപണം ഉന്നയിക്കാനായി"

"താൻ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ആരോപണങ്ങൾക്കെതിരെ പോരാടാനുള്ള മാനസികാവസ്ഥയൊന്നും എല്ലാവർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല"

"താൻ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ആരോപണങ്ങൾക്കെതിരെ പോരാടാനുള്ള മാനസികാവസ്ഥയൊന്നും എല്ലാവർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല"

author-image
Television Desk
New Update
Bigg Boss Star Akbar Khan and Deepak

ബസിൽ വെച്ച് മോശമായി സ്പർശിച്ചെന്ന തരത്തിൽ ആരോപണവുമായി വിഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരവും ഗായകനുമായ അക്ബർ ഖാൻ. ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ സമാനമായ വ്യാജ ആരോപണം തനിക്ക് നേരേയും ഉയർന്നിരുന്നു എന്നും ഇതുപോലെയാണ് ഇനിയും കാര്യങ്ങൾ പോകുന്നത് എങ്കിൽ ഇനിയും ഇത്തരത്തിൽ ആത്മഹത്യകൾ തുടരുമെന്ന് അക്ബർ പറഞ്ഞു.

Advertisment

Also Read: "ഇനി എത്രയെത്ര ദീപക്കുമാർ വരും! യുവതിയുടെ ആ പുഞ്ചിരി കണ്ടില്ലേ; പെൺകുട്ടിയുടെ കാര്യം കള്ളത്തരമാണോ?"

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അക്ബർ ഖാന്റെ വാക്കുകൾ ഇങ്ങനെ," ദീപക് ഒരു വ്യാജ ആരോപണം നേരിട്ടതിന്റെ മാനസികാവസ്ഥ താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കുറച്ചുനാൾ മുൻപ് ബിഗ് ബോസിന് അകത്ത് ഇതുപോലെ ഒരു ആരോപണം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അത്രയും ക്യാമറയ്ക്ക് മുൻപിലും ഞാൻ നിരപരാധിയാണ് എന്ന് ഉറപ്പുണ്ടായിട്ടും അങ്ങനെയൊരു വ്യാജ ആരോപണം കൊണ്ടുവരാൻ എങ്ങനെയാണ് ഒരു സ്ത്രീ ശക്തിപ്പെടുന്നത് എന്നത് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്." 

Also Read: റീച്ച് കിട്ടാൻ കാണിച്ച തെമ്മാടിത്തരത്തിനു നീ അനുഭവിക്കും... ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ ആർക്കും സഹിക്കാനാകില്ല: സീമ. ജി നായർ

"അന്ന് അത് നേരിട്ട് കണ്ടിട്ടും പ്രതികരിക്കാതിരുന്ന ആളുകൾ ഉണ്ട്. നെവിൻ മാത്രമാണ് എനിക്കൊപ്പം നിന്നത്. പുറത്ത് ആ ആരോപണത്തെ ആളുകൾ ആഘോഷമാക്കി. വൃത്തികെട്ട ചിന്താഗതിയാണ് ഇതിന് കാരണം. ഇന്നും മറ്റുള്ളവരുടെ ജീവനൊടുക്കാൻ പാകത്തിൽ വ്യാജ ആരോപണങ്ങൾ ആഘോഷിക്കപ്പെടുന്നു എന്നത് സങ്കടകരമായ കാര്യമാണ്."

"സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെ പഴുതുകൾ ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്ത്രീ പുരുഷനെതിരെ എന്ത് പറഞ്ഞാലും അത് ആഘോഷിക്കപ്പെടും എന്നുള്ളതാണ്. ഈ നിലയ്ക്ക് കര്യങ്ങൾ മുൻപോട്ട് പോയാൽ ആത്മഹത്യകൾ ഇനിയും തുടരുക തന്നെ ചെയ്യും. ഇത് ഇവിടെ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും ആത്മഹത്യകൾ വരും." 

Also Read: ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

"താൻ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ആരോപണങ്ങൾക്കെതിരെ പോരാടാനുള്ള മാനസികാവസ്ഥയൊന്നും എല്ലാവർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത് ഓരോരുത്തരുടേയും മാനസികാരോഗ്യത്തെ അനുസരിച്ചിരിക്കും. അതിലൂടെ കടന്നുപോകുന്ന ആൾക്കേ അതിന്റെ ചൂടും വേവുമൊക്കെ അറിയുകയുള്ളു. ഞാൻ അത് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് വ്യക്തമായിട്ട് എനിക്ക് പറയാനാവും. ദയവായി ഇനിയെങ്കിലും നിങ്ങൾ ഒന്ന് നിർത്തു," അക്ബർ ഖാൻ പറഞ്ഞു.

Read More: ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

Bigg Boss Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: