/indian-express-malayalam/media/media_files/2026/01/02/adhila-noora-kadamakkudy-vlog-2026-01-02-21-01-59.jpg)
Source: Screengrab
Adhila and Noora Viral Video: കോഴിക്കോട് ആദിലയും നൂറയും നോറയും റെനയുമെല്ലാം കൂടിയുള്ള കറക്കവും ഇവരുടെ റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ കൊച്ചിയിൽ അടിച്ചുപൊളിച്ചതിന്റെ വിശേഷങ്ങളുമായാണ് ഇവർ ആരാധകർക്ക് മുൻപിലെത്തുന്നത്. കടമക്കുടിയുടെ ഭംഗി ആസ്വദിച്ചതിന്റേയും പള്ളിപ്പെരുന്നാൾ ആഘോഷത്തിനൊപ്പം കൂടിയതിന്റേയും വിഡിയോയാണ് പങ്കുവെച്ചത്.
കടമക്കുടിയിലെ വൈകുന്നേരം ആസ്വദിച്ച് ഐസ്ക്രീമും കഴിച്ച് ഇരിക്കുമ്പോഴാണ് ഇവരുടെ അടുത്തേക്ക് കൂപ്പൺ വിൽക്കാനായി കുട്ടികൾ എത്തിയത്. ആദില ഇവരെ നിരാശരാക്കിയില്ല. കൂപ്പണിൽ പേരെഴുതുമ്പോൾ സ്പെല്ലിങ് തെച്ചിച്ചാൽ എന്ന് പറഞ്ഞ് ആദില വിരട്ടുന്നുമുണ്ട് ഇവരെ. പിന്നാലെ കടമക്കുടിയിലേക്ക് പോകുന്ന വഴിയിലെ പള്ളിപ്പെരുന്നാൾ കാണാനും ഇവർ ഇറങ്ങി.
Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"
പെരുന്നാൾ കാഴ്ചകൾ കണ്ട് വളയും മാലയും പിന്നെ നൊസ്റ്റാൾജിയ കുത്തിപ്പൊക്കുന്ന നാരങ്ങ മിഠായിയും തേൻ മിഠായിയുമെല്ലാം വാങ്ങി നിൽക്കുന്നതിന് ഇടയിൽ ഇവരെ തിരിച്ചറിഞ്ഞ് പലരും സംസാരിക്കാനെത്തി. പലരും പെരുന്നാൾ സ്ഥലത്ത് നിന്ന് വാങ്ങിയ സാധനങ്ങൾ ആദിലയ്ക്കും നൂറയ്ക്കും സമ്മാനമായി കൊടുക്കുന്നതും വിഡിയോയിൽ കാണാം.
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
ആദിലയും നൂറയും പങ്കുവെച്ച വിഡിയോയിലെ പ്രധാന ഹൈലൈറ്റ് ഒരു അമ്മ ഇവരുടെ അടുത്തെത്തിയതാണ്. ആദില നൂറ അല്ലേ എന്ന് ചോദിച്ച് ഇവരുടെ അടുത്തേക്ക് വന്ന ആ അമ്മ ആദിലയുടെ മുഖത്ത് പിടിച്ച് സ്നേഹം കൊണ്ട് മുത്തം കൊടുത്താണ് മടങ്ങിയത്.
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇവരെ തിരിച്ചറിഞ്ഞ് സംസാരിക്കാനെത്തി. സ്വന്തം മാതാപിതാക്കളും എൽജിബിടിക്യു എന്നത് ഉൾക്കൊള്ളാൻ മനസില്ലാത്തവരും ഇവരെ മാറ്റി നിർത്തുമ്പോൾ മറുവശത്ത് വലിയൊരു വിഭാഗം ആദിലയേയും നൂറയേയും സ്നേഹം കൊണ്ട് പൊതിയുന്നു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us