/indian-express-malayalam/media/media_files/2025/12/27/adhila-noora-bigg-boss-viral-video-2025-12-27-15-10-28.jpg)
Adhila and Noora Bigg Boss malayalam:ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ബട്ടർഫ്ളൈസ് ആയിരുന്നു ആദിലയും നൂറയും. ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ ബിഗ് ബോസിലൂടെ ഇവർക്കായി. സമൂഹമാധ്യമങ്ങളിൽ ഇരുവരും ലൈവിൽ എത്തുമ്പോഴുള്ള ആരാധകരുടെ സ്നേഹം പ്രകടമാണ്. ആദിലയും നൂറയും ലൈവിൽ എത്തിയ സമയത്തുള്ള ഒരു രസകരമായ നിമിഷം ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
'എൻ പൊണ്ടാട്ടി എന്നെ റൊമ്പ ഹാപ്പിയാ വെച്ചിറുക്ക്' എന്ന ഡയലോഗ് നൂറയോട് പറയാൻ നിർബന്ധിക്കുകയാണ് ആദില. ഇരുവർക്കും ഇടയിലെ പ്രണയം എത്ര രസകരമാണ് എന്നാണ് വിഡിയോ കണ്ട് ഇവരുടെ ആരാധകർ പറയുന്നത്. നൂറയുടെ 'ബ്ലഷ്' നോക്കൂ എന്ന് പറഞ്ഞാണ് കൂടുതൽ കമന്റുകളും വരുന്നത്.
Also Read: Bigg Boss: വിനുവുമായി അകന്നത് എന്റെ ചേച്ചിയുടെ പേരെല്ലാം വലിച്ചിഴച്ചതിനെ തുടർന്ന്: അനുമോൾ
എന്തുകൊണ്ടാണ് എനിക്ക് ഇവരെ ഇത്രയധികം ഇഷ്ടം എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് ഈ വിഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ഇങ്ങനെ രണ്ട് ഡയലോഗ് പറഞ്ഞാൽ മതി, Blushന് പണം ചിലവാകില്ല. രണ്ട് പേരുടേയും ബ്ലഷ് എന്ത് ക്യൂട്ട് ആണ് എന്നെല്ലാമാണ് മറ്റ് കമന്റുകൾ.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
ബിഗ് ബോസ് സീസൺ ഏഴിൽ ടോപ് 10ൽ ഇടം നേടാൻ ആദിലയ്ക്കും നൂറയ്ക്കും സാധിച്ചിരുന്നു. ഫിനാലെ വീക്കിൽ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് ആദിലയും നൂറയും എവിക്ട് ആയത്. ആദില ആറാമതും നൂറ അഞ്ചാമതുമായാണ് ഹൗസിനോട് വിടപറഞ്ഞത്. മറ്റ് ശക്തരായ മത്സരാർഥികളെയെല്ലാം മറികടന്ന് ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ജയിക്കാൻ നൂറയ്ക്ക് സാധിച്ചിരുന്നു.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ജീവിതം അടിച്ചുപൊളിക്കുകയാണ് ഇരുവരും. നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബിഗ് ബോസ് മലയാളത്തിലെ പല സീസണുകളിൽ നിന്നുള്ള മത്സരാർഥികൾ എത്തിയിരുന്നു. കോഴിക്കോട് ആദിലയും നൂറയും പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ നിരവധി ആരാധകരാണ് ഇവരെ കാണാനായി വന്നത്.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us