scorecardresearch

'24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ

Adhila and Noora Video: പട്ടായയിൽ പോയതിന്റെ വിശേഷങ്ങളും വിഡിയോകളും ഇവർ സോഷ്യൽ മീഡിയയിൽ ഷെ.ർ ചെയ്തു. അനുമോളേയും കൂട്ടി പട്ടായ പോവാനായിരുന്നു ബിഗ് ബോസിൽ വെച്ചുള്ള ഇവരുടെ പ്ലാൻ.

Adhila and Noora Video: പട്ടായയിൽ പോയതിന്റെ വിശേഷങ്ങളും വിഡിയോകളും ഇവർ സോഷ്യൽ മീഡിയയിൽ ഷെ.ർ ചെയ്തു. അനുമോളേയും കൂട്ടി പട്ടായ പോവാനായിരുന്നു ബിഗ് ബോസിൽ വെച്ചുള്ള ഇവരുടെ പ്ലാൻ.

author-image
Television Desk
New Update
Adhila and Noora fans video

Adhila and Noora Video: ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് ആദിലയും നൂറയും ഒന്നിച്ചത്. ഇവരുടെ പ്രണയം ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാനുമായി. ഇവരിൽ ആർക്ക് ആരോടാണ് കൂടുതൽ സ്നേഹം എന്ന ചോദ്യം വന്നാലോ? നമുക്ക് സ്നേഹിക്കാനുള്ള ഗ്യാപ്പ് ആദില നൽകില്ലെന്നാണ് ഇരുവരും ഒരുമിച്ചുള്ള വിഡിയോയിൽ നൂറയുടെ വാക്കുകൾ. 

Advertisment

"24 മണിക്കൂറും ആദില എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങോട്ട് നമ്മൾ സ്നേഹിക്കാൻ പോയാലൊന്നും കാര്യമില്ല, ആ ഗ്യാപ്പൊന്നും ആദില നൽകില്ല. ഞങ്ങൾക്കിടയിലെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന റൊമാന്റിക് നിമിഷം ചാറ്റിലൂടെ ആദില നൽകിയ ചുംബനങ്ങളാണ്. ജന്മദിനം പോലെ എന്ത് പ്രത്യേക ദിവസം വന്നാലും ആദിലയാവും ആദ്യം ആശംസ നൽകുന്നത്. അല്ലെങ്കിൽ അഡ്വാൻസ് വിഷസ് പറയും, ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നൂറ പറഞ്ഞു. 

Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!

എന്ത് ഭാഗ്യവതിയാണ് നൂറ, നിങ്ങളെ പോലെ നിങ്ങൾ മാത്രം എന്നാണ് നൂറയുടെ വാക്കുകൾക്ക് ആരാധകർ നൽകുന്ന മറുപടി.  ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ ആദിലയ്ക്കും നൂറയ്ക്കുമുള്ള ആരാധക പിന്തുണ കൂടി. ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോൾ കുട്ടികൾ എല്ലാവരും ചേർന്ന് ഇരുവരേയും പൊതിഞ്ഞ വിഡിയോ ആദിലയും നൂറയും പങ്കുവെച്ചിരുന്നു. 

Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"

പട്ടായയിൽ പോയതിന്റെ വിശേഷങ്ങളും വിഡിയോകളും ഇവർ സോഷ്യൽ മീഡിയയിൽ ഷെ.ർ ചെയ്തു. അനുമോളേയും കൂട്ടി പട്ടായ പോവാനായിരുന്നു ബിഗ് ബോസിൽ വെച്ചുള്ള ഇവരുടെ പ്ലാൻ. എന്നാൽ ബിഗ് ബോസിന്റെ അവസാന ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണു.

Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: