/indian-express-malayalam/media/media_files/2025/12/14/adhila-noora-bigg-boss-2025-12-14-22-13-13.jpg)
കോഴിക്കോടിന്റെ സ്നേഹമാണ് ആ കണ്ടത് എന്നും പ്രതികരണങ്ങൾ വരുന്നു
Bigg Boss malayalam:കോഴിക്കോട് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിഗ് ബോസ്താരങ്ങളായ നൂറയേയും ആദിലയേയും സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ. ഇരുവരുടേയും ചിത്രം വരച്ച് നൽകിയും ആദിലയ്ക്കും നൂറയ്ക്കും ജയ് വിളിച്ചും ചോക്ലേറ്റ് കൊടുത്തുമെല്ലാമാണ് ആരാധകർ സ്നേഹം പങ്കുവെച്ചത്.
ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് ആദിലയും നൂറയും എത്തിയത്. നൂറയുടെ നാടാണ് കോഴിക്കോട്. "ആദ്യമായാണ് കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനായി വരുന്നത്. ഇതിന് മുൻപ് കോഴിക്കോട് വന്നുകൊണ്ടിരുന്നത് കുറച്ച് ടെൻഷനോടെയായിരുന്നു. ചില പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാരുടേയും മുന്നിലൂടെ നിങ്ങളുടെ ഒപ്പം നിൽക്കാൻ പറ്റിയതിൽ സന്തോഷം," ആദില പറഞ്ഞു.
Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ
പരിപാടി കഴിഞ്ഞ് നൂറയും ആദിലയും തിരികെ കാറിൽ കയറാൻ പോകുന്ന സമയം ഒരാൾ വന്ന് ഒരു പൊതി നൂറയുടെ കൈകളിലേക്ക് കൊടുത്തു. നൂറ ഇത് ചിരിച്ചുകൊണ്ട് വാങ്ങുകയും ചെയ്തു. എന്താണ് കൊടുത്തത് എന്ന് ആരാധകരുടെ ചോദ്യം ഉയരുന്നുണ്ട്. കോഴിക്കോടിന്റെ സ്നേഹമാണ് ആ കണ്ടത് എന്നും പ്രതികരണങ്ങൾ വരുന്നു.
Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ
ബിഗ് ബോസ് സീസൺ ഏഴിൽ ടോപ് 5ൽ എത്താൻ ആദിലയ്ക്കും നൂറയ്ക്കും സാധിച്ചില്ല. ഫിനാലെ വീക്കിലെ മിഡ് വീക്ക് എവിക്ഷനിലൂടെ രണ്ട് പേരും എവിക്ട് ആവുകയായിരുന്നു. ആദില ഏഴാമതും നൂറ ആറാമതുമായാണ് ഹൗസ് വിട്ടത്.
ബിഗ് ബോസ് കഴിഞ്ഞെത്തിയ ആദിലയ്ക്കും നൂറയ്ക്കും വലിയ സ്വീകരണമാണ് വിമാനത്താവളത്തിൽ ഉൾപ്പെടെ ലഭിച്ചത്. പിന്നാലെ നൂറയുടെ ജന്മദിനാഘോഷവും വന്നു. ബിഗ് ബോസ് മലയാളത്തിലെ പല സീസണുകളിലായുള്ള മത്സരാർഥികൾ നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും
എന്നാൽ പട്ടാ ഗേൾസ് ഇതുവരെ ഒന്നിച്ചിട്ടില്ല. ഫിനാലെ വീക്കിൽ സംഭവിച്ച കാര്യങ്ങൾ തെറ്റായി പോയി എന്ന് ആദില ഒരു വിഡിയോയിൽ പറഞ്ഞിരുന്നു. പക്ഷേ അനുമോൾ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനുമോൾ തനിക്ക് ഒരു ഫോൺ നമ്പർ നൽകിയതായും അവരെ വിളിച്ച് അക്ബറിനെ മോശമായി ചിത്രീകരിക്കാൻ പറയണം എന്ന് പറഞ്ഞതായുമാണ് എവിക്ട് ആയി പോകുന്നതിന് മുൻപ് ആദില പറഞ്ഞത്.
Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us