/indian-express-malayalam/media/media_files/2026/01/12/adhila-and-noora-unboxing-vlog-2026-01-12-21-31-05.jpg)
Adhila and Noora: ബിഗ് ബോസിലെ സ്പോൺസേർഡ് ടാസ്കുകൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്തതിലൂടെ ലഭിച്ച ഗിഫ്റ്റുകൾ വെളിപ്പെടുത്തി ആദിലയും നൂറയും. അൺബോക്സിങ് ബിഗ് ബോസ് റിവാർഡ്സ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വ്ളോഗിൽ ആണ് ഗിഫ്റ്റുകളെ സംബന്ധിച്ച് ഇവർ പറയുന്നത്.
ടാസ്ക് കഴിയുമ്പോൾ സമ്മാനമായി എന്താവും കിട്ടുക എന്നതിനെ കുറിച്ചൊന്നും ഹൗസിനുള്ളി നിന്ന് നോക്കിയിരുന്നില്ലെന്നാണ് ആദിലയുടെ വാക്കുകർ. ബെർജറിൽ നിന്ന് ലഭിച്ചത് ആമസോൺ വൗച്ചറാണ് ലഭിച്ചത്. ഒരു വൗച്ചറിൽ റെഡീം ചെയ്യാൻ പറ്റുന്നത് 5000 രൂപയാണ്. നൂറയ്ക്ക് മൂന്ന് വൗച്ചറും ആദിലയ്ക്ക് ഒരു വൗച്ചറും ലഭിച്ചു. ഇതിലൂടെ ഇരുവർക്കുമായി 20000 രൂപയുടെ ആമസോൺ വൗച്ചറാൺ് ബെർജറിൽ നിന്ന് ആകെ ലഭിച്ചത്.
ബെർജറിൽ നിന്ന് വീട് വയ്ക്കുമ്പോൾ അടിക്കാനുള്ള പെയിന്റ് ആയിരിക്കും ലഭിക്കുക എന്നെല്ലാം അനുവുമായി പറഞ്ഞിരുന്നതായി ആദില വ്ളോഗിൽ പറയുന്നുണ്ട്. ബെർജറിൽ നിന്ന് ലഭിച്ച വൗച്ചറിലൂടെ ഏഴ് പ്രൊഡക്റ്റ് വാങ്ങിയതായാണ് ആദിലയുടേയും നൂറയുടേയും വാക്കുകൾ.
Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ
ബിഗ് ബോസ് സീസൺ ഏഴിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കിലും മണി വീക്കിലുമെല്ലാം ആദിലയും നൂറയും തങ്ങളുടെ കരുത്ത് വ്യക്തമാക്കിയിരുന്നു. മണി വീക്കിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് നൂറയ്ക്കാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ആര്യൻ ഉൾപ്പെടെയുള്ളവരെ മറികടന്നാണ് നൂറ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ജയിച്ചു കയറിയത്.
എന്നാൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ജയിച്ചതിലൂടെ അവസാന വീക്കിലേക്കാണ് നൂറയ്ക്ക് എത്താനായത്. ഫിനാലെ വേദിയിലേക്ക് അഞ്ച് പേരിൽ ഒരാളായി എത്താൻ നൂറയ്ക്ക് സാധിച്ചില്ല. ആറാമതായാണ് നൂറ എവിക്ട് ആയത്. ആദില ഏഴാമതായും.
Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us