scorecardresearch

Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ

Adhila and Noora Bigg Boss: "ഞങ്ങൾ പരസ്പരം നൽകിയ സമ്മാനങ്ങളും മറ്റും വീട്ടുകാർ തിരികെ തരുന്ന സമയം ഈ വിഷിങ് ബോട്ടിലും ഓട്ടോഗ്രാഫുമെല്ലാം ഉണ്ടായിരുന്നു."

Adhila and Noora Bigg Boss: "ഞങ്ങൾ പരസ്പരം നൽകിയ സമ്മാനങ്ങളും മറ്റും വീട്ടുകാർ തിരികെ തരുന്ന സമയം ഈ വിഷിങ് ബോട്ടിലും ഓട്ടോഗ്രാഫുമെല്ലാം ഉണ്ടായിരുന്നു."

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adhila and Noora Bigg Boss Video

Adhila and Noora Bigg Boss malayalam: നൂറയുമായുള്ള പ്രണയവും പിന്നാലെയുണ്ടായ പ്രശ്നങ്ങളെയുമെല്ലാം കുറിച്ച് ബിഗ് ബോസ് ഹൗസിൽ വെച്ച് പലവട്ടം ആദില മനസ് തുറന്നിട്ടുണ്ട്. അനുമോളുമായി ആദില ഈ സംഭവങ്ങളെ കുറിച്ച് പറയുന്ന വിഡിയോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഇവരുടെ ആരാധകർ. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പരസ്പരം കാണാൻ സാധിക്കാതിരുന്ന സമയത്തെ കുറിച്ചാണ് അനുമോളോട് ആദില പറയുന്നത്. 

Advertisment

ബിഗ് ബോസ് ഹൗസിൽ വെച്ചുള്ള ആദിലയുടെ വാക്കുകൾ ഇങ്ങനെ, "ഒരുമിച്ചുണ്ടായിരുന്ന സമയം ആറ് വിഷിങ് ബോട്ടിൽ ഞങ്ങൾ വാങ്ങിയിരുന്നു. മൂന്നെണ്ണം എനിക്കും മൂന്നെണ്ണം അവൾക്കും. ഞങ്ങൾ പരസ്പരം നൽകിയ സമ്മാനങ്ങളും മറ്റും വീട്ടുകാർ തിരികെ തരുന്ന സമയം ഈ വിഷിങ് ബോട്ടിലും ഓട്ടോഗ്രാഫുമെല്ലാം ഉണ്ടായിരുന്നു."

Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

"ഈ ഓട്ടോഗ്രാഫിൽ ഏഴ് എട്ട് പേജ് ഒരുപാട് കാര്യങ്ങൾ നൂറ എഴുതിയിട്ടു. ഭാഗ്യത്തിന് ആരും എടുത്ത് വായിച്ചില്ല. മൂന്ന് വിഷിങ് ബോട്ടിലിൽ മൂന്ന് വിഷ് നൂറ എഴുതിയിട്ടുണ്ടായിരുന്നു. ഞാൻ അത് എന്റെ ഓരോ ജന്മദിനത്തിനും ഓരോ ബോട്ടിൽ വെച്ച് തുറന്നു," അനുമോളോട് ആദില പറഞ്ഞു.

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ഇതുകൂടാതെ സീസൺ അവസാന ആഴ്ചകളിലേക്ക് എത്തിയപ്പോൾ സാബുമാനോടും നൂറയുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. നൂറ ചാറ്റ് ചെയ്ത് കഴിഞ്ഞ് അക്കൗണ്ട് ലോഗൗട്ട് ചെയ്യാൻ മറന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ രണ്ട് പേരുടേയും ഉപ്പമാരെ അറിയിക്കാതെ പ്രശ്നം പരിഹരിക്കാനാണ് ഉമ്മമാർ ആദ്യം ശ്രമിച്ചത് എന്നെല്ലാം ആദില പറഞ്ഞിരുന്നു. 

"ഒരു ദിവസം ചാറ്റ് ലോഗോട്ട് ചെയ്യാൻ നൂറ മറന്നു. അവളുടെ അനിയത്തി ഞങ്ങളുടെ ചാറ്റ് വായിച്ചു.അതിൽ ഐ ലവ് യു എന്നും ഒരുമിച്ച് ജീവിക്കാം എന്നെല്ലാം പറയുന്നത് അവർ കണ്ടു.ഞങ്ങളുടെ ഫോട്ടോസും ചാറ്റിൽ ഉണ്ടായിരുന്നു.  ഉമ്മമാർ പരസ്പരം വിളിച്ച് പറഞ്ഞു. ബാപ്പമാരുടെ അടുത്തേക്ക് വിഷയം അപ്പോൾ എത്തിച്ചില്ല." 

Also Read: Bigg Boss: ഷാനവാസിന് സർപ്രൈസ്; രുദ്രനും തമ്പുരാട്ടിയും മിത്രവും വീണ്ടും ഒന്നിച്ച്

"പെൺകുട്ടികളല്ലേ, വൃത്തികേടല്ലേ കാണിക്കുന്നത് ഇങ്ങനെയെല്ലാം ആണ് ഉമ്മമാർ പറഞ്ഞത്. ഉമ്മയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതോടെ അങ്ങനെയൊന്നും ഇല്ല, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞ് ഉമ്മയെ സമാധാനിപ്പിച്ചു. പിന്നെ വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോഴാണ് ഞാൻ നൂറയ്ക്ക് മെസേജ് അയച്ചിരുന്നത്. അത്രയും നാൾ ആഗ്രഹിച്ചതൊന്നും ഒന്നുമല്ലാതെയാത് പോലെ തോന്നി. പിന്നെ ഞങ്ങളെല്ലാവരും നാട്ടിലേക്ക് വന്നു. ബാപ്പമാരും വിഷയം അറിഞ്ഞതോടെ നൂറയെ ഹോസ്റ്റലിൽ നിർത്തിയില്ല,"ബിഗ് ബോസ് ഹൗസിൽ വെച്ച് സാബുമാനുമായി സംസാരിക്കുമ്പോൾ ആദില പറഞ്ഞു. 

"ഞങ്ങൾക്ക് പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. രണ്ട് വീട്ടുകാരുടേയും കയ്യിലുള്ള സാധനങ്ങൾ പരസ്പരം കൈമാറുന്ന സമയം എന്റെ ഓട്ടോഗ്രാഫും അവർ ഉമ്മയുടെ കയ്യിൽ കൊടുത്തിരുന്നു. ആ ഓട്ടോഗ്രാഫിൽ നൂറ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ടായി. പിന്നെ നൂറയ്ക്ക് ഒരുപാട് വിവാഹാലോചനകൾ വരാൻ തുടങ്ങി. ഇതോടെ സമ്മർദം കൂടി."

ആരോടെങ്കിലും ഇത് പറയണം എന്ന് തോന്നിയപ്പോൾ ഞാൻ ഒരു അധ്യാപികയോട് ഇക്കാര്യം പറഞ്ഞു. ഞാൻ ലെസ്ബിയൻ ആണെന്ന് ടീച്ചറോട് പറഞ്ഞു. അവരുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ പ്രതികരണം ആണ് കിട്ടിയത്. പിന്നെ വീട്ടിൽ നിന്ന് ഇറങ്ങാം എന്ന് ഞാനും നൂറയും തീരുമാനിക്കുകയായിരുന്നു," ആദില പറഞ്ഞു.  

Read More: Bigg Boss: 'അവൾ എന്റേതായി കഴിഞ്ഞു'; ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: