scorecardresearch

Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!

Adhila and Noora video: ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ശബ്ദം വരുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളും ഈ വിഡിയോയ്ക് ലഭിക്കുന്നുണ്ട്

Adhila and Noora video: ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ശബ്ദം വരുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളും ഈ വിഡിയോയ്ക് ലഭിക്കുന്നുണ്ട്

author-image
Television Desk
New Update
Adhila Noora Nevin Bigg Boss Troll Video

Adhila and Noora: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ നിങ്ങളുടെ പ്രിയപ്പെട്ട നിമിഷം ഏതാണ്? 100 ദിവസം നീണ്ട ബിഗ് ബോസ് യാത്രയിൽ ബിബി ആരാധകർക്ക് രസകരമായി തോന്നിയ നിമിഷങ്ങളിലൊന്ന് നെവിനും നൂറയുമായുള്ളതാണ്. 'മെല്ലെ കഴിക്കെട' എന്ന നൂറയുടെ അലർച്ചയും ഇത് കേട്ടതിന് പിന്നാലെ വന്ന നെവിന്റെ റിയാക്ഷനും ബിഗ് ബോസ് പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. 

Advertisment

ആദിലയും നൂറയും തമ്മിലുള്ള സമാനമായ ഒരു നിമിഷത്തിന്റെ വിഡിയോയും ബിഗ് ബോസിലെ വിഡിയോയും ചേർത്ത് വന്നൊരു ട്രോൾ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദിലയ്ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ നൂറയുടെ വാക്കുകൾ ഇങ്ങനെ, 'ദയവ് ചെയ്ത് കഴിക്കുമ്പോൾ ഒച്ച കേൾപ്പിക്കരുത്.'

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ

നൂറയുടെ ഈ വാക്കുകൾ കേട്ട് പേടിച്ച മുഖഭാവവുമായിരിക്കുകയാണ് ആദില. ഇത് കാണുമ്പോൾ ബിഗ് ബോസ് ആരാധകരുടെ മനസിൽ സ്വാഭാവികമായും ഈ വാക്കുകൾ വരും, 'ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ.' ബിഗ് ബോസ് ഹൗസിൽ ചിപ്സ് കഴിക്കുന്ന നെവിന് നേരെ മെല്ലെ കഴിക്കെട എന്ന് ദേഷ്യത്തോടെ നൂറ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു.  

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

ലേ ആദു, ഇത് ഞാൻ എവിടെയോ... എന്ന ക്യാപ്ഷനോടെയാണ് ഈ ട്രോൾ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. എഡിറ്റർക്കുള്ള കയ്യടിയാണ് കമന്റ് ബോക്സിൽ നിറയുന്നത്. 

Also Read: Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ശബ്ദം വരുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളും വിഡിയോയ്ക്ക് ലഭിക്കുന്നു. ആദുന്റെ മുഖഭാവം നോക്കു...എങ്കിൽ പപ്പടം മിക്സിയിൽ അടിച്ച് കഴിക്കാം എന്നെല്ലാമാണ് മറ്റ് കമന്റുകൾ. 

Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: