/indian-express-malayalam/media/media_files/2026/01/01/adhila-noora-mentalistaathi-2026-01-01-23-52-43.jpg)
മെന്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ ഷോയിൽ ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥികൾ പങ്കെടുത്തതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആദി പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകരുടെ കയ്യടി നേടുന്നത്. ആദിലയേയും നൂറയേയും ചേർത്ത് പിടിച്ച് ആദി പറയുന്ന വാക്കുകൾ പലർക്കിട്ടുമുള്ള കുത്താണെന്ന അഭിപ്രായങ്ങൾ ഉയർന്ന് കഴിഞ്ഞു.
"ഇതൊരു സ്റ്റേറ്റ്മെന്റ് ആണ്. ഞാൻ വളരെ ആഗ്രഹത്തോടെ അഭിമാനത്തോടെ സത്യസന്ധമായി ക്ഷണിച്ചിട്ടാണ് ഇവർ ഇവിടെ വന്നത്. ഇതിന്റെ പേരിൽ എന്ത് കൊടുങ്കാറ്റ് ഉണ്ടായാലും നമുക്ക് തേങ്ങയാണ്," ഇങ്ങനെയായിരുന്നു ആദിലയ്ക്കും നൂറയ്ക്കും ഒപ്പം നിന്നുള്ള ആദിയുടെ വാക്കുകൾ.
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
നിറഞ്ഞ കയ്യടിയാണ് ആദിയുടെ വാക്കുകൾക്ക് ലഭിക്കുന്നത്. മലബാർ ഗോൾഡ് ഡയറക്ടർ ഫൈസൽ എ കെയുടെ ഗൃഹപ്രവേശന ചടങ്ങിൽ ആദിലയും നൂറയും എത്തിയതിനെ ചൊല്ലി വിവാദം ഉണ്ടായിരുന്നു. ആദിലയേയും നൂറയേയും താൻ ക്ഷണിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല അവർ വന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ ഫൈസൽ എ കെ പ്രതികരിച്ചിരുന്നു.
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
സമൂഹത്തിന് ഇവർ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇവരെ ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഫൈസൽ എ കെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. എന്നാൽ ആദിലയും നൂറയും ക്ഷണിക്കാതെയാണ് വന്നത് എന്ന ഫൈസൽ എ കെയുടെ പരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് പിൻവലിച്ചു.
Also Read: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ
ബിഗ് ബോസ് ഹൗസിൽ വെച്ച് ആദില, നൂറ എന്നിവരെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് എന്ന പരാമർശം സഹ മത്സരാർഥിയായിരുന്ന ലക്ഷ്മിയിൽ നിന്നും വന്നിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കി. മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ ഇതിനെതിരെ ശക്തമായി സംസാരിച്ചെങ്കിലും ലക്ഷ്മി നിലപാടിൽ ഉറച്ച് നിന്നു. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മ ആദിലയോടും നൂറയോടും പറഞ്ഞതും വിവാദമായിരുന്നു. വീട്ടിൽ കയറ്റിയില്ലെങ്കിൽ സിറ്റൗട്ടിൽ ഇരിക്കാം എന്നായിരുന്നു ലക്ഷ്മിയുടെ അമ്മയുടെ വാക്കുകൾ.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us