/indian-express-malayalam/media/media_files/2026/01/01/adhila-and-noora-love-viral-video-2026-01-01-16-46-25.jpeg)
Source: Screengrab
Adhila and Noora Viral Video:ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ ദിവസങ്ങളിൽ ആദിലയായിരുന്നു കൂടുതൽ സംസാരിച്ചിരുന്നതും ആക്ടീവായിരുന്നതും. നൂറ അധികം സംസാരിക്കാത്ത ആളാണോ എന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുകയുമുണ്ടായി. എന്നാൽ നൂറ കളത്തിലിറങ്ങി കളിച്ച് തുടങ്ങിയതോടെ ഹൗസിലെ ശക്തരെന്ന് കരുതി മത്സരാർഥികൾക്ക് പിടിച്ചുനിൽക്കാനായിരുന്നില്ല. കാരണം അതിലും വലിയ പ്രതിസന്ധികളും വേദനയുമാണ് തനിക്ക് ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാനായി നൂറ മറികടന്നത്.
സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകളിൽ പലതിലും ആദിലയുടെ പൊരുതി നിൽക്കാനുള്ള മനക്കരുത്തിനെ കുറിച്ചാണ് കൂടുതലും പ്രതികരണങ്ങൾ വരുന്നത്.എന്നാൽ ആദിലയുടെ ഈ കരുത്തിന് പിന്നിലെ ശക്തി നൂറയാണെന്ന് പറയുന്ന വിഡിയോ ഇരുവരുടേയും ആരാധകർക്കിടയിൽ വൈറലാവുന്നു.
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
കോടതിയിൽ നൂറ എന്ത് പറയുമായിരുന്നിരിക്കാം, അങ്ങനെ ഒരു പേടി ഉണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ആദിലയുടെ മറുപടി ഇങ്ങനെ, "അവൾ എന്ത് പറയും എന്നോർത്ത് എനിക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. അവിടെ എത്തിക്കിട്ടിയാൽ മാത്രം മതി, ബാക്കി അവൾ ചെയ്തോളും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു."
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
"ഒരുപാട് സമ്മർദം നിറഞ്ഞ സമയമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ ജീവിക്കും. എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ജീവിക്കും എന്ന ചിന്ത എന്നെ ഒരുപാട് പ്രചോദിപ്പിച്ചിരുന്നു," ഒരു വിഡിയോയിൽ നൂറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ഇരുവരും നടത്തിയ പോരാട്ടങ്ങളെ ഓർമിപ്പിച്ചാണ് കമന്റുകൾ വരുന്നത്.
Also Read: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ
തെറാപ്പിക്കെല്ലാം വിട്ടുകാർ കൊണ്ടുപോയിട്ടും പല വിധത്തിൽ നിർബന്ധിച്ചിട്ടും ആദിലയ്ക്ക് ഒപ്പം തന്നെ എന്ന തീരുമാനത്തിൽ ഉറച്ച് നിന്നത് നൂറയുടെ കരുത്ത് തന്നെയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അവരെ രണ്ടുപേരെയും അവരോളം ആഴത്തിൽ മനസ്സിലാക്കാൻ വേറൊരാൾക്കും പറ്റില്ല എന്നാണ് ഈ വിഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്.
പിതാവ് ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഒന്നെങ്കിൽ നീ അല്ലെങ്കിൽ ഞാൻ മാത്രമേ ജീവനോടെ ഉണ്ടാകുകയുളളു എന്ന് ഭീഷണിപ്പെടുത്തുകയും ശാരീരകമായും മാനസികമായും വീട്ടുകാർ നൂറയെ ഉപദ്രവിക്കുന്നതായും 2022ൽ ഹൈക്കോടതിയെ സമീപിച്ച് ആദില പറഞ്ഞിരുന്നു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us