/indian-express-malayalam/media/media_files/2026/01/28/adhila-and-noora-kochi-kozhikode-slang-viral-video-2026-01-28-17-39-06.jpg)
Adhila and Noora Viral Video: കൊച്ചി-കോഴിക്കോട് ഭാഷ ചലഞ്ചുമായാണ് ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും അടുത്തിടെ സമൂഹമാധ്യമങ്ങളിലെത്തിയത്. കൊച്ചിക്കാരിയാണ് ആദില. കോഴിക്കോട് സ്വദേശിനിയാണ് നൂറ. ഒരോ വസ്തുക്കളേയും രണ്ട് നാട്ടുകാരും വിശേഷിപ്പിക്കുന്നത് എങ്ങനെ എന്ന് പറയുന്ന ഇവരുടെ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പെരതാമസം എന്ന് പറഞ്ഞാണ് ആദില തുടങ്ങുന്നത്. പെരതാമസത്തിന് നൂറയുടെ നാട്ടുകാർ പറയുന്നത് കുട്ടൂഷ. കൊച്ചിയിൽ ചെമ്മീൻ എന്ന് പറയുന്നത് കോഴിക്കോട് എത്തുമ്പോൾ കൊഞ്ചൽ ആവുന്നു. കൊച്ചിയിലെ അദ്ദേഹം നൂറയുടെ നാട്ടിലെത്തുമ്പോൾ മൂപ്പര് എന്നാവുന്നു.
Also Read: Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ
കളഞ്ഞുപോയി എന്നതിന് പൊയ്പോയി എന്നാണ് നൂറയുടെ മറുപടി. രണ്ട് തവണ പോകുമോ എന്നാണ് ഇതിന് ആദിലയുടെ കൗണ്ടർ. എറാത്ത് എന്ന് ആദില പറയുന്നതിന് കോലായി എന്നാണ് നൂറയുടെ മറുപടി. എട്ടുകാലിക്ക് നൂറയുടെ നാട്ടിൽ പറയുന്നത് മണ്ണാച്ചൻ എന്നാണ്. ചിപ്സിന് കോഴിക്കോട്ടുകാർ പറയുന്നത് എന്താണ് എന്നല്ലേ? കേട്ടുനോക്കൂ.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Bossmalayalam 7
ആദിലയുടേയും നൂറയുടേയും രസകരമായ കൊച്ചി-കോഴിക്കോട് ഭാഷ ചലഞ്ച് ഇവരുടെ ആരാധകർക്കും കൗതുകകരമായി. വീഡിയോ പങ്കുവെച്ച് ഒരു ദിവസം തികയുന്നതിന് മുൻപ് തന്നെ വിഡിയോ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. ഈ കളി കൊള്ളാം, കോഴിക്കോട് അടിപൊളിയാണ് എന്നെല്ലാമാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.
Also Read: Bigg Boss Winner: കാർ ലഭിച്ചിട്ടില്ല; അവസ്ഥ കൊണ്ട് കരഞ്ഞുപോയതാണ് ബിഗ് ബോസിൽ: അനുമോൾ
നൂറയുടെ ഭാഷയെ ട്രോളി വന്നൊരു കമന്റ് ഇങ്ങനെ, "ലെ ആദു : കാലകയന്റെ ഭാഷയൊക്കെ എനിക്കും അറിയാം." ഇതിൽ പറയുന്ന പല വാക്കുകളും കേട്ടിട്ട് പോലും ഇല്ലെന്നാണ് പലരുടേയും പ്രതികരണം. ഞങ്ങൾ കോഴിക്കോട്ടുകാർ സിംപിൾ ആണെന്ന് പറഞ്ഞെത്തുന്നവരും കമന്റ് ബോക്സിലുണ്ട്.
Read More: Bigg Boss: തമിഴ് ബിഗ് ബോസിൽ മത്സരിക്കാൻ നെവിന് വിളിയെത്തി; ഒപ്പം മറ്റൊരു സർപ്രൈസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us