/indian-express-malayalam/media/media_files/2026/01/09/adhila-and-noora-larry-bob-reel-2026-01-09-21-11-59.jpeg)
ബോബിനെ അനങ്ങാൻ വിടാതെ ശല്യം ചെയ്യുന്ന ലാറി ഇവരിൽ ആരാണ്?
Adhila and Noora Viral Video: "പേഴ്സണൽ സ്പേസ്" അല്ലെങ്കിൽ "മീ ടൈം..." സംഭവം വളരെ ഗൗരവമുള്ളതാണെങ്കിലും ലാറിയും ബോബും സമൂഹമാധ്യമങ്ങളിൽ അത് സ്നേഹം നിറച്ചുള്ള റീലുകളുടെ ട്രെൻഡാക്കി മാറ്റി. ലാറിയുടേയും ബോബിന്റേയും ആനിമേഷൻ വിഡിയോയിലെ ഡയലോഗുമായി ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ താരങ്ങളായ ആദിലയും നൂറയുമാണ് ഇപ്പോൾ എത്തുന്നത്.
തന്റേതായ ലോകത്ത് ഇരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ബോബ്. ലാറിയോ? ബോബിന്റെ അത്രതന്നെ ബോബിന്റെ പേഴ്സണൽ സ്പേസിനെ സ്നേഹിക്കുന്ന ആളാണ് ലാറി, ഏപ്പഴും കൂടെ പറ്റിപ്പിടിച്ചിരിക്കുന്നയാൾ. ആദിലയുടേയും നൂറയുടേയും കാര്യം എടുക്കുമ്പോൾ ഇവരിൽ ആരാണ് സ്വസ്ഥമായി ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന ബോബ്?
Also Read: Renu Sudhi: റിഥപ്പന് 18 വയസ് കഴിയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല: രേണു സുധി
ബോബിനെ അനങ്ങാൻ വിടാതെ ശല്യം ചെയ്യുന്ന ലാറി ഇവരിൽ ആരാണ്? ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും പങ്കുവെച്ച വിഡിയോയിൽ നൂറയാണ് ബോബ്. ലാറി ആദിലയും. ഇവരുടെ ഈ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Also Read: Bigg Boss: അമ്മയാണോ ഇത്? അഭിഷേകിനൊപ്പം തകർപ്പൻ ഡാൻസ്; വിശ്വസിക്കാനാവാതെ ഫാൻസ്
എന്നാൽ ഇതിന്റെ നേർവിപരീതമാണ് ബിഗ് ബോസിൽ കണ്ടത് എന്നാണ് പ്രതികരണങ്ങൾ വരുന്നത്. ആദില എവിടെ ഉണ്ടോ അവിടെ ആദിലയുടെ തോളിൽ ചാരി നൂറ അവിടെയുണ്ട്. ലാറിക്കും ബോബിനും പരസ്പരം ഒരുപാട് ഇഷ്ടമാണ്. ലെ ആദു : ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേർസണൽ സ്പേസ് നെ ലവ് ആക്കണ്ടാ...ഇങ്ങനെയെല്ലാമാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റ് കമന്റുകൾ.
Also Read: Bigg Boss Tamil: ഡ്രാമയാണോ? തള്ളിയിട്ടതാണോ? തമിഴ് ബിഗ് ബോസിൽ വീണ്ടും വിവാദം
പേഴ്സണൽ സ്പേസ് എന്നത് ഒരു സങ്കൽപ്പം മാത്രം ആണെന്നായിരിക്കും ആദില പറയുന്നതെന്നും ഇവരുടെ ആരാധകർ പറയുന്നു. ബോബിന്റെ പേഴ്സണൽ സ്പേസ് ആണ് ലാറിയുടെ ഫേവറിറ്റ് ഇടം. അവൾ അതിനെ മനസിൽ ബഹുമാനിക്കുന്നു എന്നാണ് മറ്റൊരു കമന്റ്.
Read More: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us