/indian-express-malayalam/media/media_files/2026/01/19/adhila-noora-anumol-pattaya-girls-trip-2026-01-19-12-35-14.jpg)
അനുമോളില്ലാതെ പട്ടായയിൽ ആദിലയും നൂറയും
തായ് ലൻഡിലെ പ്രശസ്ത നഗരമായ പട്ടായയിൽ നിന്നുള്ള ചിത്രങ്ങളുമായാണ് ആദിലയും നൂറയും സമൂഹമാധ്യമങ്ങളിൽ എത്തിയത്. പട്ടായയിലെ ആഘോഷ നിമിഷങ്ങളുടെ ഫോട്ടോ പങ്കുവെച്ച് ഇരുവരും നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ ഇവരുടെ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
പട്ടായ നഗരത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് "Patta girls, rewritten" എന്ന ക്യാപ്ഷൻ ആണ് ഫോട്ടോയ്ക്കൊപ്പം ആദിലയും നൂറയും കുറിച്ചത്. ഈ ക്യാപ്ഷനിലെ rewritten എന്ന വാക്കിലൂടെ അനുമോളുമായുള്ള സൗഹൃദം അവസാനിച്ചു എന്ന് ഇവർ ഉറപ്പിക്കുകയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Also Read: Bigg Boss: 'എന്നെ കൊണ്ടുപോകല്ലേ എന്ന് ബിഗ് ബോസിനോട് പറഞ്ഞു': വെളിപ്പെടുത്തി ഷാനവാസ്
അനുമോളോടുള്ള ചെറിയൊരു പ്രതികാരമായാണോ ഈ യാത്രയും ക്യാപ്ഷനും എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിബി സീസൺ ഏഴിൽ പട്ടായ ഗേൾസ് എന്ന പേരിലാണ് ആദിലയും നൂറയും അനുമോളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. എന്നാൽ സീസണിന്റെ അവസാന എപ്പിസോഡുകളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആദില നൂറ എന്നിവരുമായുള്ള സൗഹൃദം അനുമോൾ അവസാനിപ്പിച്ചു.
Also Read: Bigg Boss: "ഒരു നിമിഷം എന്റെ കയ്യിൽ നിന്ന് പോയി; കരഞ്ഞതൊക്കെ സത്യസന്ധമായിട്ടാണ്"
ബിഗ് ബോസിന് ശേഷം ഹൗസിൽ നിന്ന് പുറത്തു വന്നതിന് പിന്നാലെ ആദില ഒരു വിഡിയോ പങ്കുവെച്ചിരുന്നു. അനുമോളുമായുള്ള പ്രശ്നം പറഞ്ഞ് തീർക്കുമെന്നും ഞങ്ങൾ മൂന്ന് പേരും കൂടി പട്ടായ പോകും എന്നുമാണ് ആദില ആ വിഡിയോയിൽ പറഞ്ഞത്. എന്നാൽ സീസൺ അവസാനിച്ചതിന് ശേഷം ഇവരുടെ സൗഹൃദം വീണ്ടും പഴയത് പോലെയായില്ല.
Also Read: Adhila and Noora: 20,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ; ബിഗ് ബോസ് റിവാർഡ്സ് വെളിപ്പെടുത്തി ആദിലയും നൂറയും
അവരോട് തനിക്ക് സ്നേഹം മാത്രമേയുള്ളു. പക്ഷേ ഞാൻ നൽകിയ സ്നേഹം എനിക്ക് തിരിച്ച് കിട്ടിയതായി തോന്നിയില്ല എന്നാണ് ആദില, നൂറ എന്നിവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അനുമോൾ പറഞ്ഞത്. ഞാൻ ആരോടും ക്ഷമ ചോദിച്ച് പോകില്ല. എന്റെ നിലപാടിൽ ഞാൻ ഉറച്ച് നിൽക്കും എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.
Read More: ബിഗ് ബോസ് സീസൺ 8 ഉടൻ? മാർച്ചിൽ പോരാട്ടം തുടങ്ങാൻ സാധ്യത; ആരൊക്കെയാകും ആ വീടിനുള്ളിൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us