scorecardresearch

'പിആർ കൊടുത്ത് കിട്ടിയ സ്നേഹമല്ല ഇത്'; ആദിലയുടെ വിമർശനം

Adhila Anumol Bigg Boss Malayalam: ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന്. ഞാൻ ആ പറഞ്ഞത് എവിടെയൊക്കെയോ കറക്ട് ആയി

Adhila Anumol Bigg Boss Malayalam: ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന്. ഞാൻ ആ പറഞ്ഞത് എവിടെയൊക്കെയോ കറക്ട് ആയി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Adhila Noora Anumol Friedship

Adhila Noora Bigg Boss malayalam: ക്യാമറ റോളിങ് നിർത്തിയപ്പോൾ സഹമത്സരാർഥികളായിരുന്ന പലർക്കും തങ്ങളോടുള്ള അടുപ്പവും നിന്നതായി ബിഗ് ബോസ് താരം ആദില. തിരുവനന്തപുരത്ത് എത്തിയപ്പോൾ ആളുകളിൽ നിന്ന് ലഭിച്ച സ്നേഹത്തെ കുറിച്ച് പ്രതികരിച്ച് പങ്കുവെച്ച വിഡിയോയിൽ ആണ് ബിഗ് ബോസിലെ മറ്റ് കണ്ടസ്റ്റൻസുകൾക്കെതിരായ ആദിലയുടെ പരോക്ഷ വിമർശനം. പിആർ കൊടുത്താൽ കിട്ടുന്ന സ്നേഹം അല്ല ഇതെന്നാണ് ആദിലയുടെ വാക്കുകൾ.

Advertisment

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലെ ആദിലയുടെ പ്രതികരണം ഇങ്ങനെ, "ഞങ്ങളോടുള്ള ആളുകളുടെ സ്നേഹം കണ്ട്  പലരും കമന്റ് ബോക്സിലും മറ്റും ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾ ഇപ്പോഴും പിആർ കൊടുക്കുന്നുണ്ടോ എന്ന്. ഇതൊരു ലവ് പിആർ എന്നൊക്കെ വേണമെങ്കിൽ പറയാം. പൈസ കൊടുത്താൽ കിട്ടുന്നതല്ലല്ലോ ഇതെല്ലാം. പൈസ കൊടുത്താൽ കിട്ടുന്ന സ്നേഹമല്ല ഇത്. പൈസ കൊടുക്കുമ്പോൾ ജോലി ചെയ്യുന്നു, അത് അവിടെ തീരുന്നു. പക്ഷേ ഒന്നും കൊടുക്കാതെയും പ്രതീക്ഷിക്കാതെയും നമുക്ക് കിട്ടുന്ന സ്നേഹതിന്റെ വില എത്രത്തോളം ഉണ്ടെന്ന് എനിക്ക് ഇപ്പോൾ മനസിലാവുന്നുണ്ട്." 

Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ

"ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്ത് തോന്നിയിരുന്നത് ജീവിതത്തിൽ നമുക്ക് കുറേ പേരുണ്ട് എന്നാണ്. പക്ഷേ ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന്. ഞാൻ ആ പറഞ്ഞത് എവിടെയൊക്കെയോ കറക്ട് ആയി പോയി. കാരണം വേണമെങ്കിൽ അതിനെ ഇങ്ങനെ നമുക്ക് പറയാം, ക്യാമറാ റോളിങ് നിർത്തിയപ്പോൾ നമ്മളോടുള്ള പലരുടേയും അടുപ്പവും സ്നേഹവും എവിടെയോ നിന്നു. ആളുകൾ അങ്ങനെയാണ്. അങ്ങനെ കുറേ വേദനകൾ ഉള്ളിലുണ്ടായിരുന്നു. നമ്മളെ ആരൊക്കെയോ യൂസ് ചെയ്യുകയായിരുന്നു. ഈ സമയം നമ്മളെ അറിയാത്ത ആൾക്കാർ നമ്മളോട് കാണിക്കുന്ന സ്നേഹവും കരുതലുമെല്ലാം ആ മുറിവുകളെ ഉണക്കാൻ സഹായിക്കുന്നു," ആദില പറഞ്ഞു. 

Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

"തിരുവനന്തപുരത്ത് എത്തിയപ്പോൾ ലുലുവിൽ ഞങ്ങൾ വരും എന്ന് പറഞ്ഞ് കുറേ പേർ കാത്തുനിന്നിട്ടുണ്ടായിരുന്നു. തിരക്കില്ലാതിരുന്നത് കൊണ്ട് ഒരുപാട് പേർ കാണാൻ വരില്ല എന്നാണ് കരുതിയത്. പക്ഷേ കുറേ പേർ തേടിപ്പിടിച്ച് വന്നു. കാസർകോട് നിന്നോ കോട്ടയത്ത് നിന്നോ ഒക്കെ കുറേ കുട്ടികൾ വന്നിരുന്നു. സ്കൂളിൽ​ നിന്ന് ടൂർ വന്നതായിരുന്നു അവർ. ടീച്ചർമാരുടെ ഫോണും വാങ്ങി വന്നാണ് അവർ ഞങ്ങളുടെ കൂടെ ഫോട്ടോയെടുക്കാനൊക്കെ വന്നത്. എന്തോരം പിള്ളേരാണ് എന്ന് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നമ്മൾ പ്രതീക്ഷിക്കാതെയാണ് ഇവരൊക്കെ വരുന്നത്. അതിന്റെ സന്തോഷം ഇപ്പോഴും മാറിയിട്ടില്ല," ആദില പറഞ്ഞു. 

Also Read: Bigg Boss Winner: സിനിമയെക്കുറിച്ച് അനുമോൾ; ഒപ്പം 20 ലക്ഷത്തിന്റെ കാർ വൈകുന്നതിലെ ആശങ്കയും

ബിഗ് ബോസും തകർന്ന ബന്ധങ്ങളും എന്ന ക്യാപ്ഷനോടെയാണ് ആദില വിഡിയോ പങ്കുവെച്ചത്. അനുമോളുടെ നാടാണ് തിരുവനന്തപുരം. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ആദിലയുമായും നൂറയുമായുമുള്ള സൗഹൃദം തുടരാൻ അനുമോൾ തയ്യാറായില്ല. ബിഗ് ബോസിലെ അവസാന ദിവസങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ ആണ് ഇവരുടെ സൗഹൃദത്തെ ഉലച്ചത്. ഞാൻ കൊടുത്ത സ്നേഹം എനിക്ക് തിരികെ കിട്ടിയില്ല എന്നാണ് തോന്നിയത് എന്ന് അനുമോൾ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു. അവരോട് തനിക്ക് സ്നേഹം മാത്രമേയുള്ളു എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.  

Read More: Bigg Boss: "ഇടത്തെ സൈഡ് കാലന്റേതാണ്; അതിലൂടെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും"; നെവിന്റെ ചിന്തകൾ!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: