/indian-express-malayalam/media/media_files/2026/01/02/bigg-boss-adhila-and-akbar-new-year-celebration-2026-01-02-17-54-15.jpg)
Source: Screengrab
Bigg Boss: ഗായകനും ബിഗ് ബോസ് താരവുമായ അക്ബർ ഖാനും സംഘത്തിനും ഒപ്പമായിരുന്ന ആദിലയുടേയും നൂറയുടേയും പുതുവർഷാഘോഷം. ഡിജെ പാർട്ടിക്കിടയിൽ അക്ബറിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്ന ആദിലയുടെ വിഡിയോ വൈറലായിരുന്നു. 'പെങ്ങളൂട്ടി കാർഡ്' ഇറക്കിയവരൊക്കെ ഇപ്പോൾ എവിടെ എന്നാണ് ഈ വിഡിയോ വന്നതോടെ ചോദ്യങ്ങൾ ഉയരുന്നത്.
ഡിജെ പാർട്ടിക്കിടയിൽ അക്ബറിന്റെ അടുത്തേക്ക് എത്തി ഹാപ്പി ന്യൂ ഇയർ പറഞ്ഞ് കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് ആദില സ്നേഹം പ്രകടിപ്പിച്ചത്. ചില സത്യങ്ങൾ അറിയാൻ വൈകുമെങ്കിലും അത് വളരെ മധുരം ഉള്ളതാകും എന്നാണ് വിഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്.
Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"
ബിഗ് ബോസ് സീസൺ ഏഴിൽ ആദിലയും അക്ബറും 2 ഗ്രൂപ്പുകളിലായിരുന്നു. ഷാനവാസിനൊപ്പമാണ് ആദിലയും നൂറയും നിന്നത്. റിയൽ ഇക്ക അക്ബർ ആണെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് കമന്റ് ബോക്സിൽ വന്ന് പലരും ചോദിക്കുന്നു. ഷാനവാസ് ഇവരോട് കാണിച്ച അടുപ്പം ഫേക്ക് ആണെന്ന് പറയുന്നവരും ഉണ്ട്.
Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം
പെങ്ങളൂട്ടി പാസം കാണിച്ചിട്ടില്ലെന്ന് ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞിരുന്നു. ആദിലയും നൂറയും ഗെയിമിൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വിഷമം തോന്നിയതായും ഷാനവാസ് പ്രതികരിക്കുകയുണ്ടായി.
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
അടുത്തിടെ കൊച്ചിയിൽ ഷാനവാസിന്റെ ഫാൻസ് മീറ്റ് നടന്നപ്പോൾ ബിഗ് ബോസ് താരങ്ങളായ അനീഷും ലക്ഷ്മിയുമാണ് പങ്കെടുത്തത്. ഷാനവാസിന് സർപ്രൈസ് നൽകിയാണ് തങ്ങളുടെ വരവ് എന്ന് ലക്ഷ്മി പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ പരിപാടിയിലേക്ക് ആദിലയേയും നൂറയേയും വിളിച്ചില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നത്.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us