scorecardresearch

Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ

Bigg Boss Controversy: ലക്ഷ്മിയുടെ അമ്മയിൽ നിന്നും ആദിലയ്ക്കും നൂറയ്ക്കും എതിരായ വാക്കുകൾ വന്നിരുന്നു. വീട്ടിൽ കയറ്റാൻ പറ്റിയില്ലെങ്കിൽ സിറ്റൗട്ടിൽ ഇരിക്കാമല്ലോ എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്

Bigg Boss Controversy: ലക്ഷ്മിയുടെ അമ്മയിൽ നിന്നും ആദിലയ്ക്കും നൂറയ്ക്കും എതിരായ വാക്കുകൾ വന്നിരുന്നു. വീട്ടിൽ കയറ്റാൻ പറ്റിയില്ലെങ്കിൽ സിറ്റൗട്ടിൽ ഇരിക്കാമല്ലോ എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്

author-image
Television Desk
New Update
Adhila Lakshmi Bigg Boss

Bigg Boss: ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥികളായിരുന്ന ആദില, ലക്ഷ്മി, മസ്താനി എന്നിവർ ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ആദിലയുടേയും മസ്താനിയുടേയും നടുക്ക് നിന്ന് സെൽഫിയെടുക്കുന്ന ഫോട്ടോയാണ് ലക്ഷ്മി ഷെയർ ചെയ്തത്. ഇതിൽ ബിഗ് ബോസ് മത്സരാഥിയായിരുന്ന നോറയുടെ കമന്റ് ചർച്ചയായി. 

Advertisment

"നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല," ഇങ്ങനെയാണ് നോറ കമന്റ് ചെയ്തത്. ഇപ്പോൾ മകൻ ഈ ഫോട്ടോ കണ്ടാൽ പ്രശ്നം ഇല്ലേ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ പലരും ഉന്നയിക്കുന്നത്. എന്നാൽ ലക്ഷ്മിക്കൊപ്പം ആദിലയേയും കണ്ടതിലെ സന്തോഷം പങ്കുവെക്കുന്ന ആരാധകരും ഉണ്ട്. ലക്ഷ്മിക്ക് ആദിലയോടും നൂറയോടും വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. 

Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ

ബിഗ് ബോസ് സീസൺ ഏഴിൽ വലിയ വിവാദം സൃഷ്ടിച്ചതായിരുന്നു ആദിലയ്ക്കും നൂറയ്ക്കും എതിരായ ലക്ഷ്മിയുടെ വാക്കുകൾ. ടാസ്കിന് ഇടയിൽ ഇവരെ വീട്ടിൽ കയറ്റാൻ കൊള്ളാത്തതാണ് എന്നാണ് ലക്ഷ്മി പറഞ്ഞത്. ആ സമയം ഹൗസിൽ ആരും ഇതിൽ പ്രതികരിക്കാൻ തയ്യാറായില്ല.

Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ

എന്നാൽ ലക്ഷ്മിയുടെ വാക്കുകൾക്കെതിരെ പുറത്ത് വലിയ പ്രതിഷേധം ഉണ്ടായി. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ലക്ഷ്മിക്കെതിരെ ശക്തമായി സംസാരിച്ചെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ലക്ഷ്മി പറഞ്ഞു. മകൻ ഇത് കണ്ട് വളരുന്നതിനോട് താത്പര്യം ഇല്ലെന്ന ലക്ഷ്മിയുടെ വാക്കുകൾക്കെതിരേയും വിമർശനം ശക്തമായിരുന്നു.

Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ

ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മയിൽ നിന്നും ആദിലയ്ക്കും നൂറയ്ക്കും എതിരായ വാക്കുകൾ വന്നിരുന്നു. വീട്ടിൽ കയറ്റാൻ പറ്റിയില്ലെങ്കിൽ സിറ്റൗട്ടിൽ ഇരിക്കാമല്ലോ എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്.

Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: