Bigg Boss Malayalam: കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഡിംപൽ ബാൽ എന്ന ബിഗ് ബോസ് മത്സരാർത്ഥിയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മത്സരാർത്ഥികൾ അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ഡിംപൽ തന്റെ ആത്മസുഹൃത്തായ ജൂലിയറ്റുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിച്ചിരുന്നു. തന്റെ മടിയിൽ കിടന്നു മരിച്ച കൂട്ടുകാരിയുടെ സ്മരണാർത്ഥം കയ്യിൽ ജൂലിയറ്റ് എന്ന പച്ചക്കുത്തിയ കഥയും 20 വർഷങ്ങൾക്കു ശേഷം ജൂലിയറ്റിന്റെ വീട്ടിൽ ചെന്നപ്പോൾ ജൂലിയറ്റിന്റെ ആ പഴയ യൂണിഫോം അണിഞ്ഞു നോക്കിയ കഥയുമൊക്കെ ഡിംപൽ ബിഗ് ബോസ് പ്രേക്ഷകരുമായി പങ്കു വച്ചിരുന്നു.

Also Read: Bigg Boss Malayalam Season 3: ഒരു ആപ്പിൾ ഉണ്ടാക്കിയ പുകിൽ; ഫിറോസിനെ കൈയ്യോടെ പിടികൂടി മോഹൻലാൽ

എന്നാൽ, ബിഗ് ബോസിലേക്ക് പുതിയ മത്സരാർത്ഥിയായി എത്തിയ മിഷേൽ ആണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഡിംപൽ പറഞ്ഞത് ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നും മരിച്ച കൂട്ടുകാരിയെ പ്രേക്ഷകരുടെ സിമ്പതി കിട്ടാനായി ഡിംപൽ ഉപയോഗപ്പെടുത്തുക ആണെന്നുമായിരുന്നു മിഷേലിന്റെ വാദം.

ബിഗ് ബോസ് മുന്നിൽ കണ്ടാണ് കഴിഞ്ഞ ജനുവരിയിൽ ഡിംപൽ ജൂലിയറ്റിന്റെ പേര് ടാറ്റൂ ചെയ്തതെന്നും ജൂലിയറ്റിന്റെ ഏഴാം ക്ലാസ്സിലെ യൂണിഫോം ഇപ്പോഴും ഡിംപലിന് പാകമാവും എന്നതിൽ അതിശയോക്തി ഉണ്ടെന്നുമൊക്കെയാണ് ബിഗ് ബോസിലെ മത്സരാർത്ഥികളുടെ മുന്നിൽ വെച്ച് മിഷേൽ തുറന്നടിച്ചത്.

ഇപ്പോഴിതാ, ഡിംപൽ പറഞ്ഞത് അത്രയും സത്യമാണെന്ന് വെളിപ്പെടുത്തികൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജൂലിയറ്റിന്റെ മാതാപിതാക്കൾ.

Read more: Bigg Boss Malayalam 3: ജൂലിയറ്റിനെക്കുറിച്ച് പറയാൻ തനിക്കെന്ത് യോഗ്യത; പൊട്ടിക്കരഞ്ഞ് ഡിംപൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook