Bigg Boss 2 Malayalam coming soon: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസൺ 2020 ജനുവരി അഞ്ചു മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്.
Read More: ഒരു കോടി രൂപ എന്ത് ചെയ്യും? പഴയ എപ്പിസോഡുകള്‍ കാണുമോ?: ‘ബിഗ് ബോസ്’ വിജയി സാബുമോനുമായി അഭിമുഖം
ഈ വർഷം അവസാനത്തോടെ അടുത്ത സീസൺ ആരംഭിക്കുമെന്നായിരുന്നു ആദ്യ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ പുതുവർഷത്തിൽ ഷോ തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് ചാനൽ. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും ഇതേ സംബന്ധിച്ചുള്ള അറിയിപ്പുകളുണ്ട്.
ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്.
Also Read: Pearlish Wedding: പേളിയുടേയും ശ്രീനിഷിന്റേയും വെഡ്ഡിങ് ടീസർ
ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.