scorecardresearch

മൈലാഞ്ചിയിട്ടാൽ അച്ഛൻ അടിക്കും, പെൺകുട്ടികളോട് ഇടപഴകാൻ സമ്മതിക്കില്ല; ബിഗ് ബോസ് താരം പറയുന്നു: Bigg Boss

Bigg Boss 19: ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാൾട്ടി ചാഹർ. ഈ ആഴ്ചയാണ് സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 19ലേക്ക് വൈൽഡ് കാർഡ് മത്സരാർത്ഥിയായി മാൾട്ടി എത്തിയത്

Bigg Boss 19: ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാൾട്ടി ചാഹർ. ഈ ആഴ്ചയാണ് സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 19ലേക്ക് വൈൽഡ് കാർഡ് മത്സരാർത്ഥിയായി മാൾട്ടി എത്തിയത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss 19 wildcard contestant Malti Chahar

മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും തമിഴിലുമെല്ലാം ഇപ്പോൾ ബിഗ് ബോസ് തരംഗമാണ്. ഈ നാലു ഭാഷകളിലെയും ബിഗ് ബോസ് സീസണുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും വരുന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെയും ഹോട്ട് ടോപ്പിക്. 

Advertisment

Also Read: എന്തൊരു ക്യൂട്ടാണ് അവൾ: ആര്യന്റെ മായാമോഹിനിയെ പുകഴ്ത്തി ജിസേൽ: Bigg Bossmalayalam 7

ഹിന്ദി ബിഗ് ബോസ് 19ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ മാൾട്ടി ചാഹർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യമാണ് ശ്രദ്ധ നേടുന്നത്.  തന്റെ കുട്ടിക്കാല ഓർമകൾ പങ്കിടുകയായിരുന്നു മാൾട്ടി. ഒരു പെൺകുട്ടിയെപ്പോലെ പെരുമാറാൻ തനിക്ക് അനുവാദം ഉണ്ടായിരുന്നില്ലെന്നാണ് മാൾട്ടി പറയുന്നത്. അതേസമയം, ആൺകുട്ടികളുടെ കൂടെ ഇടപെഴകാൻ നിയന്ത്രണങ്ങൾ ഇല്ലായിരുന്നുവെന്നും മാൾട്ടി പറഞ്ഞു.

Advertisment

Also Read: അനുമോൾ 16 ലക്ഷം പി ആറിന് കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7

ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാൾട്ടി ചാഹർ. ഈ ആഴ്ചയാണ് സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 19ലേക്ക് വൈൽഡ് കാർഡ് മത്സരാർത്ഥിയായി മാൾട്ടി എത്തിയത്. സഹോദരൻ ദീപക്കിനെ ക്രിക്കറ്റിൽ പരിശീലിപ്പിച്ചെടുത്തപ്പോൾ, അച്ഛൻ  തന്നെ  ഒരു ഐപിഎസ് ഓഫീസറാക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും മാൾട്ടി പറഞ്ഞു. അതിനാൽ തന്നെ, തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ തനിക്ക് അനുവാദം ഉണ്ടായിരുന്നില്ലെന്നും മാൾട്ടി ഓർത്തെടുത്തു. സഹ മത്സരാർത്ഥികളായ അമാൽ മല്ലിക്കിനോടും മൃദുൽ തിവാരിയോടും സംസാരിക്കുകയായിരുന്നു മാൾട്ടി. 

ഒരു ഐപിഎസ് ഓഫീസർ കഥാപാത്രത്തിന്റെ പേരാണ് അച്ഛൻ തനിക്ക് ഇട്ടതെന്നും മാൾട്ടി വെളിപ്പെടുത്തി. “ഞാൻ ജനിക്കുന്നതിനു മുൻപേ എന്റെ അച്ഛന് ഒരു സ്വപ്നമുണ്ടായിരുന്നു, ഒരു മകൾ ഉണ്ടാകണം, അവൾ ഒരു ഐപിഎസ് ഓഫീസറാകണം. എന്നെ ഒരു ഐപിഎസ് ഓഫീസറാക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം." 

Also Read: വലിയ മുറിവും സ്റ്റിച്ചും, എന്നിട്ടും പരാതി പറയാതെ ജോലികൾ ചെയ്തു: ജിസേലിനെ അഭിനന്ദിച്ച് പ്രേക്ഷകർ: Bigg Boss Malayalam 7

“അതിനുവേണ്ടി അദ്ദേഹം ഒരുപാട് ശ്രമിച്ചു. എനിക്ക് വീടിന് പുറത്ത് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസ് വരെ എനിക്ക് ബോയ് കട്ട് ആയിരുന്നു. പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും അനുവാദം ഉണ്ടായിരുന്നില്ല. മെഹന്ദി ഇട്ടാൽ എനിക്ക് അടി കിട്ടും. പെൺകുട്ടികളെപ്പോലെ പെരുമാറാൻ അനുവാദം ഉണ്ടായിരുന്നില്ല. ഞാൻ ആൺകുട്ടികളുമായി വളരെ കംഫർട്ടായി ഇടപെഴകുന്നതിന് കാരണം കുട്ടിക്കാലം മുതൽ ഞാൻ അവരുടെ കൂടെയാണ് കഴിഞ്ഞിട്ടുള്ളത് എന്നതിനാലാണ്. ഞാൻ അച്ഛന്റെയും അച്ഛന്റെ കൂട്ടുകാരുടെയും കൂടെയായിരുന്നു കൂടുതലും ഇഴപഴകിയിരുന്നത്. അതുകൊണ്ട് എനിക്ക് മെയിൽ എനർജി കൂടുതൽ പരിചിതമാണ്," മാൾട്ടി പറഞ്ഞു. 

നടി, മോഡൽ, കണ്ടന്റ് ക്രിയേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയയായ മാൾട്ടി 1990-ൽ ഉത്തർപ്രദേശിലാണ് ജനിച്ചത്.

Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: