മണിക്കുട്ടന്റെ ജീവിതം തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല; സൂര്യയുടെ വാക്കുകൾ

ഒരിക്കലും പുറത്തൊരു അഫയര്‍ ഉണ്ടായിട്ട് ഇവിടെ വന്ന് വേറൊരു ലവ് സെറ്റ് ചെയ്തതതല്ല

big boss, surya, ie malayalam

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായ സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയവും, പക്ഷേ മണിക്കുട്ടൻ ആ പ്രണയം നിരസിച്ചതുമൊക്കെ കഴിഞ്ഞ എപ്പിസോഡുകളിൽ പ്രേക്ഷകർ കണ്ടതാണ്. പലപ്പോഴും സഹമത്സരാർഥികളിൽനിന്നുണ്ടാകുന്ന പെരുമാറ്റങ്ങളിൽ കരയുന്ന സൂര്യയെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. പക്ഷേ ഇന്നലത്തെ എപ്പിസോഡിൽ മോഹൻലാലിനോട് വളരെ ബോൾഡായി സംസാരിക്കുന്ന സൂര്യയെയാണ് കാണാനായത്.

ഞാനിവിടെ നിന്ന് പുറത്തുപോയാലും ഇല്ലെങ്കിലും എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ തുടങ്ങിയത്. സൂര്യയ്ക്ക് പറയാനുള്ളത് എന്താണെന്ന് ലാൽ ചോദിച്ചപ്പോൾ “ഞാനൊരു പ്രേമരോഗിയല്ല,” എന്നായിരുന്നു സൂര്യയ്ക്ക് പറയാനുണ്ടായത്. ഞനൊരു സ്ട്രാറ്റജിക്ക് വേണ്ടിയല്ല ഓരോ കാര്യങ്ങളും ചെയ്തത്. എന്റെ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന ഷോയാണ്. ഒരിക്കലും പുറത്തൊരു അഫയര്‍ ഉണ്ടായിട്ട് ഇവിടെ വന്ന് വേറൊരു ലവ് സെറ്റ് ചെയ്തതതല്ല.

പ്രേമരോഗി എന്നു വിളിച്ചത് മണിക്കുട്ടൻ അല്ല, ഒരിക്കലും മണിക്കുട്ടന്റെ തലയിലേക്ക് അത് ഇട്ടിട്ടില്ല. പൊളി ഫിറോസാണ് അങ്ങനെ വിളിച്ചത്. മണിക്കുട്ടന്റെ ജീവിതം തകർക്കാനോ മണിക്കുട്ടന ഇഷ്ടപ്പെടുന്നവരെ വേദനിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, ഇനി ശ്രമിക്കുകയില്ലെന്നും സൂര്യ പറഞ്ഞു. തന്നെ ഒരിക്കലും മണിക്കുട്ടൻ ചതിക്കുകയോ, കളിയ്ക്കു കരുവാകുകയോ ചെയ്തിട്ടില്ലെന്നു സൂര്യയുടെ വെളിപ്പെടുത്തി.

സൂര്യയുടെ വാക്കുകളോട് മണിക്കുട്ടന്റെ പ്രതികരണം ഇങ്ങനെ: സൂര്യയുമായി ഞാൻ ഇതിലൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സൂര്യ എന്നോടു പറഞ്ഞതും എനിക്ക് തന്ന സമ്മാനങ്ങളുമൊക്കെ ഇവിടെ ഇവര്‍ക്കറിയില്ല. അത് ഞങ്ങള്‍ക്കും സാറിനും ബിഗ് ബോസിനും മാത്രം അരിയാം. സൂര്യയ്ക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നയാളാണ്. അതൊക്കെ ഞാൻ അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

Read more: ബിഗ് ബോസ് വീടിനോട് വിട പറഞ്ഞ് മണിക്കുട്ടൻ, അമ്പരപ്പോടെ ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Big boss season surya talking about manikkuttan to mohanlal

The moderation of comments is automated and not cleared manually by malayalam.indianexpress.com