ബിഗ് ബോസ് സീസൺ 3ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയാണ് ഏയ്ഞ്ചൽ തോമസ്. മോഡലും അവതാരകയുമായ ഏയ്ഞ്ചലിന് എന്നാൽ അധികം നാൾ ബിഗ് ബോസ് വീട്ടിൽ തുടരാൻ കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് വീട്ടിലെത്തി രണ്ടാഴ്ചകൾക്ക് ശേഷം തന്നെ ഏയ്ഞ്ചൽ പുറത്തായിരുന്നു.
എന്നാൽ ആ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചില ബിഗ് ബോസ് താരങ്ങളുടെയെങ്കിലും ഇഷ്ട മത്സരാർത്ഥിയാകാൻ ഏയ്ഞ്ചലിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഏയ്ഞ്ചലിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ആലപ്പുഴ സ്വദേശിയായ ഏയ്ഞ്ചലിന്റെ ശരിക്കും പേര് ടിമ്മി സൂസൻ തോമസ് എന്നാണ്. മോഡലിങ്ങിന് പുറമെ പേഴ്സണാലിറ്റി ഡവലപ്മെന്റ് അധ്യാപിക കൂടിയാണ് ഏയ്ഞ്ചൽ.
Also read: കാത്തിരിപ്പിന് വിരാമം; ബിഗ് ബോസ് ഫിനാലെ സംപ്രേഷണം നാളെ