ബിഗ് ബോസ് നാലാം സീസണ്‍ വിജയിയായ ദില്‍ഷയുടെ പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.’ഞാന്‍ ഇങ്ങനെയാണ്, ഇങ്ങനെയാകാന്‍ മാത്രമെ എനിക്കു കഴിയുകയുളളൂ’ എന്ന അടിക്കുറിപ്പാണ് ദില്‍ഷ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ദുബായ് യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ.വിപിന്‍ നായരാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.’ദിലു കൊള്ളാം’, ‘ കാപ്ഷന്‍ പൊളിച്ചു’ തുടങ്ങിയ ആരാധക കമന്റുകളുമുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയാണ് ദിൽഷ.റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായി മാറിയ ദില്‍ഷ ഒരു ഡാന്‍സറാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ദില്‍ഷ.