ബിഗ് ബോസ് സീസൺ നാലിലൂടെ സുപരിചിതയായി മാറിയ താരമാണ് നിമിഷ പി എസ്. ഷോയിലെ ശക്തയായ മത്സരാർത്ഥികളിലൊരാളായിരുന്നു നിമിഷ. ഷോ കഴിഞ്ഞ് മാസങ്ങൾക്കു ശേഷവും ബിഗ് ബോസിലെ ചർച്ചകളും വിശേഷങ്ങളുമൊക്കെ തന്നെയാണ് നിമിഷയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിറഞ്ഞത്.ഷോയിലെ മറ്റു മത്സരാർത്ഥികളായ ജാസ്മിൻ, റിയാസ്, ഡെയ്സി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നിമിഷ പങ്കുവയ്ക്കാറുണ്ട്.
നിമിഷയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഹാത്‌ലാൻഡിൽ ജോലി കിട്ടിയെന്ന സന്തോഷവാർത്തയാണ് നിമിഷ ആരാധകരെ അറിയിച്ചത്. ‘പുതിയ തുടക്കം’ എന്ന് കുറിച്ചാണ് നിമിഷ ചിത്രം പങ്കുച്ചത്.
അനവധി ആരാധകർ നിമിഷയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. എൽ എൽ ബി പഠിച്ച നിമിഷ എന്തിന് സെയിൽസ് മാനേജറായി ജോലിക്കു പോകുന്നെന്നു ചോദിക്കുന്നവരുമുണ്ട്.
ഒക്ടോബർ മാസത്തിലാണ് നിമിഷ എൽ എൽ ബി ബിരുദം നേടിയത്. ഷോയിൽ വന്ന സമയത്ത് നിമിഷ നിമയ വിദ്യാർത്ഥിയായിരുന്നു. മോഡലിങ്ങ് മേഖലയിൽ സജീവമായ നിമിഷ ഒരു ഫിറ്റ്നസ് കോച്ച് കൂടിയാണ്.