Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘ബിഗ് ബോസി’നു ശേഷമുള്ള കൂടിക്കാഴ്ച; ഭാഗ്യലക്ഷ്മിയും സന്ധ്യയും കിടിലവും കണ്ടപ്പോൾ

എന്റെ ജീവിതത്തിൽ ഇത്രയും നല്ല സുഹൃത്തുക്കളെ തന്നതിനു നന്ദി എന്ന് കുറിച്ചു കൊണ്ട് സന്ധ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇവർ ഒത്തുകൂടിയ വിവരം പങ്കുവച്ചത്

ബിഗ് ബോസ് മലയാളം സീസൺ 3യിലെ പ്രധാന മത്സരാർത്ഥികളായിരുന്നു കിടിലം ഫിറോസും, സന്ധ്യയും ഭാഗ്യലക്ഷ്മിയും. ബിഗ് ബോസ് വീടിനുള്ളിൽ വലിയ സൗഹൃദമായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഷോ പകുതി പിന്നിട്ടപ്പോൾ ആദ്യം ഭാഗ്യലക്ഷ്മിയും പിന്നീട് സന്ധ്യയും പുറത്തായിയുരുന്നു. കിടിലം മാത്രമാണ് കോവിഡ് മൂലം നിർത്തിവെച്ച ഷോയിൽ ഫൈനലിലെത്തിയത്.

ഇപ്പോഴിതാ, ബിഗ് ബോസ് വീടിനു പുറത്ത് വീണ്ടും കണ്ടു മുട്ടിയിരിക്കുകയാണ് ഇവർ. ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മൂവരും വീണ്ടും ഒത്തുകൂടിയത്. എന്റെ ജീവിതത്തിൽ ഇത്രയും നല്ല സുഹൃത്തുക്കളെ തന്നതിനു നന്ദി എന്ന് കുറിച്ചു കൊണ്ട് സന്ധ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇവർ ഒത്തുകൂടിയ വിവരം പങ്കുവച്ചത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു സന്ധ്യയുടെ കുറിപ്പ്.

“ഞങ്ങൾ ബിഗ് ബോസ് ചർച്ച ചെയ്തില്ല, ഞങ്ങൾ ഒരുമിച്ചത് ആഘോഷിച്ചു, എന്റെ മനസ്സിൽ, എനിക്ക് ജീവിതത്തിൽ ഇത്രയും നല്ല സുഹൃത്തുക്കളെ സമ്മാനിച്ചതിനു ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിന് നന്ദി പറഞ്ഞു.” സന്ധ്യ മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബിഗ് ബോസിലൂടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്.സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെയും റേഡിയോ ജോക്കിയായ ഫിറോസിനെയും പ്രേക്ഷകർക്ക് പരിചിതമായിരുന്നു. എന്നാൽ നർത്തകിയായ സന്ധ്യ ബിഗ് ബോസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നിരുന്നാലും നിരവധി പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥിയാകാൻ സന്ധ്യക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ കൂടിച്ചേരലിൽ സന്തോഷിക്കുകയാണ് പ്രേക്ഷകരും.

നിരവധി പ്രേക്ഷകരാണ് പോസ്റ്റിന് കമന്റ് ചെയ്യുന്നത്. മത്സരാർത്ഥിയായിരുന്ന അഡോണിയും ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. “ഞാൻ കൂട്ടില്ല” എന്നാണ് അഡോണിയുടെ കമന്റ്.

Read Also: ഞങ്ങൾക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിന്? വിമർശകർക്ക് മറുപടിയുമായി അനൂപ്

ഈ വർഷം ഫെബ്രുവരി 14നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത് എന്നാൽ 95 ദിവസങ്ങൾ പൂർത്തിയാക്കിയ ഷോ കോവിഡ് മൂലം നിർത്തിവെക്കേണ്ടി വന്നു. മത്സരം നിർത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് ബിഗ് ബോസ് ടീം നൽകിയിരുന്നു. ബിഗ് ബോസ് വീട്ടിൽ അവസാനമുണ്ടായിരുന്ന എട്ട് മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് ബിഗ് ബോസ് നൽകിയിരുന്നത്.

അനൂപ് കൃഷ്ണൻ, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, നോബി മാർക്കോസ്, ഋതു മന്ത്ര, റംസാൻ, സായ് വിഷ്ണു എന്നിവരാണ് അവസാന റൗണ്ടിലെ മത്സരാർത്ഥികൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Big boss malayalam season 3 contestants kidilam firoz bhagyalakshmi sandhya manoj reunion

Next Story
‘ആണും പെണ്ണും’ ഇന്ന് ഏഷ്യാനെറ്റിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express