ബിഗ് ബോസ് മലയാളം സീസൺ 3യിലെ മത്സരാർത്ഥികളായിരുന്നു ഫിറോസ് സജ്ന ദമ്പതികളും ലക്ഷ്മി ജയനും മജിസിയ ഭാനും. ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയെങ്കിലും രാജ്യത്ത് കോവിഡ് ലോക്ക്ഡൌൺ നിലനിൽക്കുന്നതിനാൽ പലർക്കും പിന്നീട് നേരിട്ട് കാണാനോ സൗഹൃദം പുതുക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഒന്നിച്ച് ഒത്തു കൂടിയിരിക്കുകയാണ് ഈ സൗഹൃദക്കൂട്ടം.
മജിസിയ ഭാനുവാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യം പുറത്തിറങ്ങിയ മത്സരാർത്ഥിയായിരുന്നു ലക്ഷ്മി ജയൻ. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താൽ അച്ചടക്ക നടപടികളുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തായവരാണ് സജ്ന- ഫിറോസ് ഖാൻ ദമ്പതികൾ. എന്തായാലും, വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഈ ബിഗ് ബോസ് താരങ്ങളെല്ലാം.
അടുത്തിടെ കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവരും ഒത്തുകൂടിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മൂവരും ഒത്തുകൂടിയത്.
Read more: മണിക്കുട്ടനും ഡിംപലും വീണ്ടും; സെൽഫി ആഘോഷമാക്കി ആരാധകർ