Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു നടിയും അവതാരകയുമായ ആര്യയും സീരിയൽ താരം വീണയും ടിക്ടോക് താരം ഫുക്രുവും. വീറും വാശിയും നിറഞ്ഞ ഗെയിമുകൾക്കും മത്സരത്തിനും അപ്പുറം നല്ലൊരു സൗഹൃദവും ആത്മബന്ധവും ഉണ്ടാക്കിയെടുത്താണ് മൂവരും ബിഗ്ബോസ് വിട്ടിറങ്ങിയത്.
‘മറ്റൊരമ്മയിലുള്ള സഹോദരൻ,’ എന്നാണ് ഫുക്രുവിനെ കുറിച്ച് ആര്യ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, ആര്യയ്ക്കും വീണയ്ക്കുമൊപ്പമുള്ള ഡബ്സ്മാഷ്, ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുകയാണ് ഫുക്രു. ഒരു വീഡിയോയിൽ പ്രദീപ് ചന്ദ്രനും ഇവർക്കൊപ്പമുണ്ട്.
ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും വീണയും. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവെയ്ക്കുകയായിരുന്നു.
Read more: പറക്കാൻ ചിറകുകളെന്തിന്? ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് മഞ്ജു