ബിഗ് ബോസ് നാലാം സീസണിലൂടെ സുപരിചിതയായി മാറിയ താരമാണ് ഡെയ്സി ഡേവിഡ്. ഫൊട്ടൊഗ്രാഫറായ ഡെയ്സി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുപ്പത്തിയൊന്ന് വയസ്സിന്റെ പിറന്നാൾ ആഘോഷ വീഡിയോയാണ് ഡെയ്സി ഷെയർ ചെയ്തത്. കഴിഞ്ഞ രണ്ടു വർഷങ്ങൾ താൻ കടന്നു പോയ അവസ്ഥകളെ കുറിച്ചും തന്റെ യങ്ങർ സെൽഫിനോടു പറയാനുള്ള ഓർമപ്പെടുത്തലുകളെ പറ്റിയുമാണ് താരം കുറിപ്പിൽ പറയുന്നത്.
“എനിക്ക് മുപ്പത്തിയൊന്ന് വയസ്സാകുന്ന ഈ നിമിഷത്തിൽ നിന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മുപ്പതുകളിലേക്ക് പ്രവേശിച്ചെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾ എനിക്ക് ഒട്ടും തന്നെ വ്യക്തമല്ലെന്നു വേണം പറയാൻ. വിവാഹം, ഡിവോഴ്സ്, ബിഗ്ബോസ് അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അതിൽ നിന്നെല്ലാം ഞാൻ പുതിയ പാഠങ്ങൾ പഠിച്ചു. ഡിപ്രഷൻ, ഒറ്റപ്പെടൽ, ആത്മഹത്യ ചിന്തകൾ, മാനസിക പിരിമുറുക്കങ്ങൾ അങ്ങനെ നിരവധി അവസ്ഥകളിലൂടെ ഞാൻ കടന്നു പോയി. എന്നാൽ ഇന്ന് ഒരുപ്പാട് സന്തോഷവതിയാണ് കാരണം മുൻപത്തേക്കാളും ശക്തിയുള്ളവളായി ഞാൻ മാറി”
ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ തമ്മിൽ സൗഹൃദം നിലനിര്‍ത്തുന്നുണ്ടെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. അപർണ മൽബറി, റിയാസ് സലീം എന്നിവരുടെ ചിത്രങ്ങൾ ഡെയ്സി പകർത്തിയിരുന്നു.
സെലിബ്രിറ്റി, ഫാഷന്‍ ഫൊട്ടൊഗ്രാഫറായ ഡെയ്‌സിയ്ക്ക് ‘ നാരീസ് വെഡ്ഢിങ്’ എന്ന പേരായ ഒരു ഫൊട്ടൊഗ്രാഫി കമ്പനിയുമുണ്ട്. നടി ഫിലോമിനയുടെ കൊച്ചുമകളാണ് ഡെയ്സി.