scorecardresearch
Latest News

നിങ്ങള്‍ ജനിച്ച ദിവസം ഞാനവിടെ പാര്‍ട്ടി നടത്തിയിട്ടുണ്ടാകാനാണ് സാധ്യത; റോബിനോട് ആരതി

റോബിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് ആരതി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും ആശംസ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്

നിങ്ങള്‍ ജനിച്ച ദിവസം ഞാനവിടെ പാര്‍ട്ടി നടത്തിയിട്ടുണ്ടാകാനാണ് സാധ്യത; റോബിനോട് ആരതി

ബിഗ് ബോസ് സീസണ്‍ നാലിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്ത താരമാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോ അവസാനിച്ചെങ്കിലും റോബിന്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പൊതു പരിപാടികളിലും തന്റെ സാന്നിധ്യം അറിയിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട നടിയും, ഫാഷന്‍ ഡിസൈനറുമായ ആരതിയുമായി പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്നും റോബിന്‍ പറഞ്ഞിരുന്നു.

റോബിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് ആരതി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും ആശംസ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘എന്റെ പ്രണയത്തിനു പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ ഈ ലോകത്തു ജനിച്ചതില്‍ ഏറ്റവും സന്തോഷിക്കുന്നതു ഞാനായിരിക്കും. നിങ്ങള്‍ ജനിച്ച ദിവസം ഞാന്‍ എന്റെ അമ്മയുടെ വയറിനുളളില്‍ ഒരു പാര്‍ട്ടി നടത്തിയിരിക്കണം. അങ്ങനെയായിരിക്കണം നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയത്’ ആരതി കുറിച്ചു. റോബിന്റെ കുട്ടികാല ചിത്രങ്ങളും ആരതി ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

റോബിനായി സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടിയും ആരതി ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം റോബിനും ആരതിയും ഒരുമിച്ച് ഒരു പരിപാടിയിലെത്തിയിരുന്നു. വലിയ ആള്‍കൂട്ടമാണ് ഇരുവരെയും കാണാനായി എത്തിയത്. കല്ല്യാണം എന്നായിരിക്കും എന്ന ആരാധകരുടെ ചോദ്യത്തിനും തന്റെ ചിത്രത്തിന്റെ റിലീസിനു ശേഷം ഉടനെയുണ്ടാകുമെന്നാണ് ആരതി മറുപടി നല്‍കിയത്.

ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Big boss malayalam contestant robin radhakrishnan birthday girlfriend arati shares wishes