ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് റിയാസ് സലിം. റിയാസിന്റെ പുരോഗമനപരമായ നിലപാടുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന ഏത് വികലമായ പരമാർശങ്ങളെയും കൃത്യ സമയത്ത് ഇടപ്പെട്ട് തിരുത്തുന്നതിൽ റിയാസ് ഒരിക്കലും ഉപേക്ഷ വരുത്താറില്ല. റിയാസിന്റെ ആ ക്വാളിറ്റിയും സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള അറിവും വാക്ചാതുരിയുമൊക്കെ തന്നെയാണ് ഈ ഇരുപത്തിനാലുകാരന് ഇത്രയേറെ ആരാധകരെ നേടി കൊടുത്തതും.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായ റിയാസ് മാതാപിതാക്കളും ഒന്നിച്ചുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. അച്ഛനും അമ്മയോടുമൊപ്പം സന്തോഷവാനായിരിക്കുന്ന റിയാസിനെ ചിത്രങ്ങളില്‍ കാണാം. ‘ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം ഒരു ഡിന്നര്‍ ഡെയ്റ്റ് കാരണം എനിക്കു ഇപ്പോള്‍ അതിനുളള പ്രാപ്തിയുണ്ട്. എനിക്കു വേണ്ടി നിങ്ങള്‍ സ്വന്തം സ്വപ്‌നങ്ങള്‍ വേണ്ടെന്നുവച്ചു. എത്ര പറഞ്ഞാലും നിങ്ങളോടുളള നന്ദി തീരുകയില്ല’ എന്നാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് റിയാസ് കുറിച്ചത്.
ബിഗ് ബോസ് താരങ്ങളായ നിമിഷ, അപര്‍ണ, ഡെയ്‌സി, ദില്‍ഷ, ജാസ്മിന്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഫൊട്ടൊഷൂട്ട്, ടോക്ക് ഷോ എന്നിവയുടെ തിരക്കിലാണ് റിയാസിപ്പോള്‍.