ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പോപ്പുലർ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം സീസണിലൂടെ സുപരിചിതരായ താരങ്ങളാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും.കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന ഫിറോസ് ഖാന്റെ വീട് അടിച്ച് തകർത്തെന്ന വാർത്തയാണ് പുറത്തുവരുന്നത്. വീടിന്റെ കോൺട്രാക്റ്റർ തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഫിറോസും ഭാര്യ സജ്നയും പറയുന്നത്. താരങ്ങൾ പോലീസിൽ പരാതി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“ഇന്നലെയാണ് രാത്രിയോടെയായിരുന്നു സംഭവം. അയൽവാസികൾ വിളിച്ചു പറഞ്ഞാണ് ഞങ്ങളെത്തുന്നത്. പണത്തിന്റെ പേരു പറഞ്ഞ് കേൺട്രാക്റ്ററായിട്ട് പ്രശ്നങ്ങളുണ്ടായിരുന്നു.പണം ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ പേരിലാണ് ഈ ആക്രമണം” ഫിറോസ് പറയുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഫിറോസും സജ്നയും സീരിയലിലുകളിൽ നിറഞ്ഞുനിൽക്കുകയാണ്.