/indian-express-malayalam/media/media_files/uploads/2021/04/surya.jpg)
കോവിഡ് നിയന്ത്രണങ്ങൾ മൂലം നിർത്തിവെച്ച ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3യിലെ പ്രധാന മത്സരാർഥികളിൽ ഒരാളാണ് സൂര്യ. ഈ സീസൺ ആരംഭിച്ചപ്പോൾ മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയായ മത്സരാർഥികൂടിയാണ് സൂര്യ.
ഷോ നിർത്തിവെക്കുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് സൂര്യ ഷോയിൽ നിന്നും പുറത്തായത്. എന്നാൽ അതിനു ശേഷവും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ സൂര്യക്കെതിരെ ട്രോളുകളും സൈബർ ആക്രമണങ്ങളും നടന്നിരുന്നു. തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ചുകൊണ്ട് സൂര്യ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ സഹതാരങ്ങളായ മണികുട്ടനും കിടിലം ഫിറോസും ഉൾപ്പടെയുള്ളവരും രംഗത്ത് വന്നു.
ഷോയിൽ നിന്നും പുറത്തായ ശേഷം സൂര്യ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് മത്സരവിശേഷങ്ങളും തനിക്ക് എതിരെ നടന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചുമെല്ലാം സൂര്യ സംസാരിക്കുന്നുണ്ട്.
ഈ സീസണിൽ ഏറ്റവും കൂടുതൽ വിളിപ്പേരുകൾ കിട്ടിയ മത്സരാർത്ഥി താനായിരിക്കുമെന്ന് സൂര്യ പറയുന്നു. പ്രപഞ്ച ശക്തി, കാണ്ടാമൃഗം, കുന്നംകുളം ഓവിയ തുടങ്ങി പല രീതിയിൽ കളിയാക്കികൊണ്ടുള്ള പേരുകൾ തനിക്ക് ലഭിച്ചു, തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് താൻ പുറത്തായതിന് ശേഷം വന്ന ട്രോൾ ആണെന്ന് സൂര്യ പറഞ്ഞു. ബിഗ് ബിസ് വീടിനുള്ളിൽ താൻ ധ്യാനം ചെയ്യുന്നതിന്റെ വീഡിയോ സ്ക്രീൻ ഷോട്ട് എടുത്ത്, കോവിഡ് മൂലം ബിഗ് ബോസ് നിർത്തിവെച്ചത് പ്രപഞ്ച ശക്തി ഒടിവെച്ചതാണെന്ന തരത്തിൽ വന്നവല്ലാതെ വിഷമിപ്പിച്ചു എന്ന് സൂര്യ വിഡിയോയിൽ പറഞ്ഞു.
Read Also: സൂര്യക്ക് വേണ്ടി ലൈവിൽ എത്തി മണിക്കുട്ടൻ; വീഡിയോ
നേരത്തെ, തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ചുകൊണ്ടുള്ള സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടിയിരുന്നു. “ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ?,” എന്നാണ് സൂര്യ ചോദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.