scorecardresearch
Latest News

പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി സൂര്യ

പൊന്നിയില്‍ സെല്‍വന്‍ ചിത്രത്തിലെ ‘ നന്ദിനി’ എന്ന കഥാപാത്രത്തെയാണ് സൂര്യ റിക്രീയേറ്റ് ചെയ്തിരിക്കുന്നത്

പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി സൂര്യ

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇടയ്ക്ക് ഫൊട്ടോഷൂട്ട് ചിത്രങ്ങളും സൂര്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. സൂര്യയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.പൊന്നിയില്‍ സെല്‍വന്‍ ചിത്രത്തിലെ ‘ നന്ദിനി’ എന്ന കഥാപാത്രത്തെയാണ് സൂര്യ റിക്രീയേറ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും സൂര്യ ഐശ്വര്യ റായ് യുടെ പല കഥാപാത്രങ്ങളെയും പുനര്‍സൃഷ്ടിച്ചിട്ടുണ്ട്. ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. റോഷ്ണ ആന്‍ റോയ് യാണ് ഷൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Big boss contestant soorya makeover photoshoot aiswarya rai ponniyin selvan character