scorecardresearch
Latest News

ബീന ആന്റണിയുടെയും അവന്തിക മോഹന്റെയും യാത്ര തായ്‌ലാൻഡിലേക്കോ അതോ ബിഗ് ബോസിലേക്കോ? Bigg Boss Malayalam Season 5

Bigg Boss Malayalam Season 5: സത്യം പറ നിങ്ങള് ബിഗ് ബോസിലേക്കല്ലേ എന്നാണ് ആരാധകരുടെ ചോദ്യം

Beena Antony, Avanthika Mohan, Big Boss
ബീന ആന്റണി, അവന്തിക മോഹൻ

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണുള്ളത്. ഞായറാഴ്ചയാണ് ഷോയുടെ അഞ്ചാം സീസണിനു തിരശ്ശീല ഉയരുന്നത്. ആരൊക്കെയായിരിക്കും ഷോയിലുണ്ടാകാൻ സാധ്യത എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഏഷ്യാനെറ്റ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകളും നൽകി വരുന്നു. പ്രേക്ഷകരുടെ സംശയങ്ങളും പ്രെഡിക്ഷനുകളുമായി ബിഗ് ബോസ് ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്.

ഈ സീസണിൽ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് ബീന ആന്റണി. കഴിഞ്ഞ സീസണുകളിലെല്ലാം ബീന ആന്റണിയെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ തെസ്നി ഖാൻ, വീണ നായർ, ലക്ഷ്മി പ്രിയ, മഞ്ജു പത്രോസ് എന്നിവരാണ് ഇതുവരെ സീരിയൽ മേഖലയിൽ നിന്നെത്തിയത്.

അഞ്ചാം സീസണിൽ മത്സരാർത്ഥിയായി ബീന ആന്റണിയും ഉണ്ടെന്നാണ് പല പ്രെഡിക്ഷൻ ലിസ്റ്റുകളും പ്രവചിക്കുന്നത്. അതിനിടയിൽ ബീന ആന്റണി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടി അവന്തിക മോഹനെയും ബീനയ്ക്ക് ഒപ്പം വീഡിയോയിൽ കാണാം.

ഞങ്ങളൊന്നിച്ച് ഒരു യാത്ര പോയിട്ട് വരാമെന്നാണ് ബീന വീഡിയോയിൽ പറയുന്നത്. ആദ്യം തായ് ലാൻഡിലേക്കെന്നു പറഞ്ഞ ശേഷം പിന്നീട് ബാങ്കോക്ക് എന്നു തിരുത്തുന്നുണ്ട് ഇരുവരും. ഇരുവരുടെയും യാത്ര ബിഗ് ബോസിലേക്കാണോ എന്ന സംശയമാണ് ഉയരുന്നത്. തങ്ങളുടെ യാത്രയുടെ വിവരങ്ങൾ റീലായും ചിത്രങ്ങളായും ഇനി കാണാനാകുമെന്നും അടികുറിപ്പിൽ പറയുന്നുണ്ട്. “സത്യം പറ നിങ്ങള് ബിഗ് ബോസിലേക്കല്ലേ?” എന്നാണ് ആരാധകരുടെ ചോദ്യം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Beena antony avanthika mohan to participate in big boss malayalam season 5