scorecardresearch
Latest News

ഈ അപ്പൂപ്പനെയും അമ്മൂമ്മയെയും മനസ്സിലായോ?; മേക്ക്ഓവറുമായി താരജോഡികൾ

“ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലെ..” എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് ബീന ആന്റണിയും മനോജും. വർഷങ്ങളായി സിനിമയിലും സീരിയലിലുമായി തിളങ്ങി നിൽക്കുന്ന ഇവർക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ ഇവരുടെ ഒരു മേക്ക്ഓവർ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വയസ്സായ ക്രിസ്ത്യൻ ദമ്പതികളായാണ് ഇവരെ ചിത്രത്തിൽ കാണാനാവുക. “ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലെ..” എന്ന അടികുറിപ്പോടെ ബീന ആന്റണിയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മാസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചു അതിഗുരുതരാവസ്ഥയിലായ ബീന ആന്റണി അതിനെയെല്ലാം അതിജീവിച്ച് ഇപ്പോൾ ടെലിവിഷൻ പരിപാടികളും പാരമ്പരകളുമായി സജീവമാണ്. അതിനിടയിലാണ് വ്യത്യസ്തമായ മേക്ക്ഓവർ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

Also Read: റിമി ടോമിക്ക് അർധരാത്രിയിൽ കൂട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസ്; വീഡിയോ

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ ബീന ഇടക്ക് തന്റെ ചിത്രങ്ങളും വീഡിയോകളും ലൊക്കേഷൻ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2003ലാണ് ബീനയും മനോജും വിവാഹിതരായത്. ഇവർക്ക് ആരോമൽ എന്നൊരു മകനുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Beena antony and manoj makeover photo instagram post