സിനിമയിലൂടെ വന്ന് പിന്നീട് സീരിയലുകളില്‍ സജീവമായ താരമാണ് ബീന ആന്റണി. ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് ബീന കൂടുതല്‍ സുപരിചിതയായതെന്നു പറയാം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്റ്റീവാണ് ബീന. സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ബീന പങ്കുവയ്ക്കാറുണ്ട്.
നടി അവന്തിക മോഹനൊപ്പം ബാങ്കോക്ക് യാത്രയിലാണിപ്പോൾ ബീന അന്റണി. യാത്രയ്‌ക്കൊരുങ്ങുകയാണെന്ന കാര്യം ബീന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ബിഗ് ബോസിലേക്കാണോ യാത്ര എന്നായിരുന്നു ആരാധകരുടെ സംശയം. പക്ഷെ ഇപ്പോൾ ബാങ്കോക്കിൽ നിന്നുള്ള യാത്രാചിത്രങ്ങളാണ് ബീനയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിറയുന്നത്. കരിക്കു കുടിക്കുന്നതും, സൂയിലെത്തി കുരങ്ങിനൊപ്പം ഇരിക്കുന്നതുമായി ചിത്രങ്ങൾ ബീന ഷെയർ ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് മലയാള അഞ്ചാം സീസൺ ഇന്ന് ആരംഭിക്കുകയാണ്. മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട പേര് ബീനയുടേതാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിൽ നിന്ന് ഇത്തവണ ബീന ബിഗ് ബോസിലേക്കില്ലെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലാണ് ബീന ഇപ്പോൾ അഭിനയിക്കുന്നത്. സീരിയല്‍ താരവും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മനോജാണ് ബീനയുടെ ഭര്‍ത്താവ്.2003ലാണ് ബീനയും മനോജും വിവാഹിതരായത്.