scorecardresearch

മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഭാര്യയോട് തുറന്നുപറയുകയായിരുന്നു; രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ബഷീറിന്റെയും ഭാര്യമാരുടെയും വെബ് സീരിസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുകയാണ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ബഷീറിന്റെയും ഭാര്യമാരുടെയും വെബ് സീരിസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Basheer Bashi, ബഷീർ ബഷി, Suhana Basheer, Mashura Basheer, സുഹാന ബഷീർ, മഷൂറ ബഷീർ, Basheer wife, Basheer Bashi family, Basheer Bashi tiktok, Basheer Bashi kallummakkaya web series

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. ഇപ്പോൾ 'കല്ലുമ്മക്കായ' എന്ന വെബ് സീരിസുമായി സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരുകയാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും.

Advertisment

"എനിക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഞാനത് ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോൾ ഏതൊരു ഭാര്യയ്ക്കും ഉണ്ടാവുന്ന വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു. അപ്പോൾ ഞാനവളോട് ചോദിച്ചു, 'നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?' പതുക്കെ അവൾക്ക് മനസ്സിലായി. ഞാൻ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തിൽ ഒരു കുറവു പോലും ഞാൻ കാണിച്ചിട്ടില്ല.​അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു," രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി പറയുന്നതിങ്ങനെ.

View this post on Instagram

A post shared by Basheer Bashi (@basheer_bashi) on

Advertisment
View this post on Instagram

#teamkallummakkaya

A post shared by Basheer Bashi (@basheer_bashi) on

ആദ്യം രണ്ടാം ഭാര്യ മഷൂറയുടെ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് അവർ സുഹാന സമ്മതിച്ചാൽ വിവാഹം നടത്തിത്തരാം എന്ന തീരുമാനത്തിലെത്തുകയായിരുന്നെന്നും ബഷീർ പറയുന്നു. മഷൂറയുടെ ബാപ്പ നേരിട്ടുവന്ന് സുഹാനയോട് സംസാരിച്ച് സമ്മതം നേടിയശേഷമാണ് തങ്ങളുടെ വിവാഹം നടന്നതെന്നും ബഷീർ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബഷീർ ബഷി. ടിക് ടോക് വീഡിയോകളും ഭാര്യമാരുടെ യുട്യൂബ് ചാനലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് ബഷീർ ബഷിയും കുടുംബവും.

Read more: Uppum Mulakum: കിടിലൻ ഡാൻസുമായി ഋഷിയും ശിവാനിയും; വീഡിയോ

Television Big Boss Tiktok Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: