സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായി തീർന്ന ബഷീർ ബഷി. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിന് ആദ്യം സൈബർ ഇടത്തിൽ ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, ബഷീറിന്റെയും ഭാര്യമാരുടെയും മനാലി ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കൊച്ചി മുതൽ മനാലി വരെയുള്ള റോഡ് ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോകളും ബഷീർ ബഷി തന്നെയാണ് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പങ്കുവച്ചിരിക്കുന്നത്. എട്ടു ദിവസം നീണ്ടയാത്രയ്ക്ക് ഒടുവിലാണ് ബഷീറും ഭാര്യമാരും മനാലിയിൽ എത്തിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ആഗ്ര, താജ്‌മഹൽ എന്നിവ സന്ദർശിച്ചായിരുന്നു ബഷീറിന്റെയും കുടുംബത്തിന്റെയും യാത്ര.

View this post on Instagram

Kochi To Manali On Road Trip With Family

A post shared by Basheer Bashi (@basheer_bashi) on

ടിക് ടോക് വീഡിയോകളും ഭാര്യമാരുടെ യുട്യൂബ് ചാനലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് ബഷീർ ബഷിയും കുടുംബവും.

Read more: മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഭാര്യയോട് തുറന്നുപറയുകയായിരുന്നു; രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook