ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് വീഡിയോസ് എന്നിവയിലൂടെ തങ്ങളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം ഇവര്‍ അറിയിക്കാറുണ്ട്. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമായ് എത്തുകയാണ് ബഷീർ ബഷി.
രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്നുളള വിശേഷമാണ് കുടുംബം യൂട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ പ്രതികരണം ഉള്‍പ്പെടുത്തിക്കൊണ്ടുളള വീഡിയോയാണ് ഷെയർ ചെയ്തത്.
2009 ലാണ് ബഷീര്‍ സുഹാനയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് 2018 ല്‍ ബഷീറും മഷൂറയും വിവാഹിതരായി.